പണിക്കർ സർവ്വീസ് സൊസൈറ്റി
സംസ്ഥാന സമ്മേളനത്തിന് സമാപനം
കള്ള നാണയങ്ങൾ കയറിക്കൂടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് എം കെ രാഘവൻ എം പി
കോഴിക്കോട് : പണിക്കർ സർവ്വീസ് സൊസൈറ്റി രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച 17 ആം മത് സംസ്ഥാന സമ്മേളനം സമാപിച്ചു. .
പൊതു സമ്മേളനം എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു.
ജ്യോതിഷ രംഗത്തെ കള്ള നാണയങ്ങൾ കയറി കൂടാതിരിക്കാൻ സൊസൈറ്റി അംഗങ്ങൾ ശ്രദ്ധിക്കണമെന്ന് എം കെ രാഘവൻ അഭിപ്രായപ്പെട്ടു. സമുദായങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്നും എം പി പറഞ്ഞു.
ചെയർമാൻ ബേപ്പൂർ ടി കെ മുരളീധര പണിക്കർ അധ്യക്ഷത വഹിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി .
സാസ്ക്കാരിക സമ്മേളനം ബീന ഗിരീഷ് പുത്തഞ്ചേരി ഉദ്ഘാടനം ചെയ്തു.
ചെലവൂർ ഹരിദാസൻ പണിക്കർ , എസ് കുട്ടപ്പൻ ചെട്ട്യാർ,അനിൽ പണിക്കർ,കെ കെ സുധാകരൻ, ദാസ് പെരുമ്പാവൂർ, കുഞ്ഞികൃഷ്ണൻ , ഇ എ രാജ മണി, മാടത്തിങ്കൽ വിനോദ് കുമാർ , കെ കെ സുധാകരൻ, കരുണാ ദാസ് പെരുമ്പാവൂർ, ജി നിശി കാന്ത്, കുഞ്ഞികൃഷ്ണൻ അരമങ്ങാനം, അജയൻ പണിക്കർ, ബിന്ദു കൊടുവള്ളി തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
ഫോട്ടോ: പണിക്കർ സർവ്വീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യുന്നു