പ്രശ്നോത്തരി മത്സരവും   മോട്ടിവേഷൻ ക്ലാസും ;  ഗോവിന്ദനല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം വ
പ്രശ്നോത്തരി മത്സരവും മോട്ടിവേഷൻ ക്ലാസും ; ഗോവിന്ദനല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം വ്യത്യസ്തം - ആഗസ്റ്റ് 11 ന്
Atholi News6 Aug5 min

പ്രശ്നോത്തരി മത്സരവും മോട്ടിവേഷൻ ക്ലാസും ; ഗോവിന്ദനല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം വ്യത്യസ്തം - ആഗസ്റ്റ് 11 ന് 




അത്തോളി : ചരിത്ര പ്രസിദ്ധമായ ശ്രീ ഗോവിന്ദനല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം ഈ മാസം 11 ന് ( ആഗസ്റ്റ് 11 ) ഞായറാഴ്ച നടക്കും.

രാവിലെ 9 ന് പ്രാർത്ഥന , തുടർന്ന് രാമയണ പാരായണം, 10 . 30 ന് കൊയിലാണ്ടി ആർഷ വിദ്യാപീഠം ആചാര്യൻ അഡ്വ. അജീഷ് നമ്പ്യാക്കൽ നടത്തുന്ന  ആദ്ധ്യാത്മിക പ്രഭാഷണം .

news image

കൊയിലാണ്ടി നാച്ചുറൽ ഹീലിംഗ് സെൻ്റർ യോഗാചര്യൻ ഡോ ബിനു ശങ്കർ വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് മോട്ടിവേഷൻ ക്ലാസെടുക്കും . പ്രസാദ് ഊട്ടിന് ശേഷം ഉച്ചക്ക് 2.30 ന് വിദ്യാർത്ഥികൾക്കുള്ള രാമായണ പ്രശ്നോത്തരി മത്സരം ( എൽ പി , യു പി , ഹൈസ്കൂൾ) നടക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി കെ ഭാസ്കരൻ.

പങ്കെടുക്കാൻ താൽപര്യമുള്ളവർ 99461 54 913 , 8089960349 , 

0495 - 2674800 ബന്ധപ്പെടാവുന്നതാണെന്ന് ക്ഷേത്ര പരിപാലന സമിതി പ്രസിഡൻ്റ് കൊല്ലോത്ത് മുരളീധരൻ, സെക്രട്ടറി സത്യനാഥൻ പുളിക്കൂൽ എന്നിവർ അറിയിച്ചു.

Recent News