ഉള്ള്യേരിയിൽ ഉപതെരഞ്ഞെടുപ്പ് : കരുക്കൾ
നീക്കി മൂന്ന് മുന്നണികൾ ', കളത്തിൽ പോര് മുറുകും.
സ്വന്തം ലേഖകൻ
ഉള്ള്യേരി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉള്ള്യേരി പഞ്ചായത്ത് 3ാം വാർഡിൽ 3 മുന്നണികളും മത്സര രംഗത്ത്. മൂന്നു പേരും ഇന്ന് പത്രിക ഉച്ചയോടെ നൽകും. മുന്നണി സ്ഥാനാർത്ഥികളായി ശ്രീജ ഹരിദാസൻ (എൽഡിഎഫ് ) റംല ഗഫൂർ (യുഡിഎഫ്) ശോഭാ രാജൻ (ബിജെപി ) എന്നിവരാണ് മത്സരിക്കുന്നത്. നിലവിൽ എൽഡിഎഫ് മെമ്പർ ആയിരുന്ന ഷിനി കക്കട്ടിൽ രാജിവച്ചതിനെ തുടർന്നാണ് ഈ സീറ്റിൽ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എൽ ഡി എഫിൻ്റെ സിറ്റിങ് സീറ്റായ ഇവിടെ ഇതിനുമുമ്പ് ഒരു തവണ യുഡിഎഫും വിജയിച്ചിരുന്നു. മൂന്നു മുന്നണികളും തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.
എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികൾ: പ്രകാശൻപെരുന്തൊടി (ചെയർമാൻ) ദിവാകരൻ ഉള്ള്യേരി , രാജൻചമ്മുങ്കര, എടത്തിൽബഷീർ,
പി എം പ്രകാശൻ, രഞ്ജിത്ത്, പുഷ്പആയിരോളി (വൈസ് ചെയർമാൻമാർ) ഒള്ളൂർദാസൻ (ജനറൽ കൺവീനർ) ഷാജുചെറുകാവിൽ , കെ പി ബാബു, എൻ എം ബാലരാമൻ, കെ പ്രകാശൻ, രാരുക്കുട്ടി, അനിൽകുമാർ കായപ്പറ്റ (കൺവീനർമാർ)പി നാസർ (ട്രഷറർ). യു ഡി എഫ് കമ്മിറ്റി ഭാരവാഹികളായി
രജീഷ് (ചെയർ), എം സി അനീഷ് (കൺവീനർ), ബഷീർ പുനത്തിൽ ( ട്രഷറർ) , ബി ജെ പി തിരഞ്ഞെടുപ്പ് കമ്മിറ്റി വിശ്വനാഥൻ പൊറക്കോളി (ചെയർ),ചാമചന്ദ്രൻ എടപ്പനോളി (കൺവീനർ)
എന്നിവരെയും തിരഞ്ഞെടുത്തു