സി എച്ച് കേരളീയസാമൂഹ്യ പുരോഗതിക്ക് നേതൃത്വം നൽകിയ പരിഷ്കർത്താവ്
അത്തോളി: കേരളമാകെ ഇന്നു കാണുന്ന സാമൂഹ്യ പുരോഗതിക്ക് നേതൃത്വം നൽകിയ മഹാനായ പരിഷ്കർത്താവായിരുന്നു സി.എച്ച് മുഹമ്മദ് കോയ സാഹിബെന്ന് മുസ് ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ പറഞ്ഞു. അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് എം.സി ഉമ്മർ അധ്യക്ഷനായി. സി. എച്ചിൻ്റെ സന്തത സഹചാരിയായിരുന്ന മല്ലിശ്ശേരി ഇബ്രാഹിമിനെ റസാഖ് മാസ്റ്റർ ആദരിച്ചു. എസ്. ടി. യു ദേശീയ പ്രസിഡൻ്റ് അഹമ്മദ് കുട്ടി ഉണ്ണികുളം അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം ലീഗ് വൈസ് പ്രസിഡൻ്റ് എ.പി അബ്ദു റഹിമാൻ ,പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡൻ്റ് വി.എം സുരേഷ് ബാബു, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ എ.എം സരിത സംസാരിച്ചു. എം.പി മുഹമ്മദ് പ്രാർത്ഥന നടത്തി. പഞ്ചായത്ത് ലീഗ് സെക്രട്ടറി ടി.പി അബ്ദുൽ ഹമീദ് സ്വാഗതവും ട്രഷറർ കരിമ്പയിൽ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
ഫോട്ടോ : അത്തോളിയിൽ പഞ്ചായത്ത് മുസ് ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണം ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു