അമേച്ചർ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ് :
സഹോദരങ്ങൾക്ക് സ്വർണ്ണത്തിളക്കം
കോഴിക്കോട് :അമേച്ചർ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ നാലു സഹോദരങ്ങൾക്ക് ഗോൾഡ് മെഡൽ നേട്ടം.
കോഴിക്കോട് വളയനാട് സ്വദേശികളായ
അഭിനവ് പി കെ ( പ്ലസ് വൺ , സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ ,അവനിക പി കെ ( 6 ആം ക്ലാസ് - ഗോവിന്ദപുരം എ യു പി സ്കൂൾ )
ധ്രുവ രഞ്ജിത്ത് (8 ആം ക്ലാസ് - വിദ്യാ കേന്ദ്ര , ദ്രൈഷ്ണാ രഞ്ജിത്ത് ( 6 ആം ക്ലാസ് - വിദ്യാ കേന്ദ്ര )എന്നിവർക്കാണ് ഈ അപൂർവ്വം നേട്ടം. ആർവിയോൻസ് അരയിടത്തുപാലം
ബ്രാഞ്ചിൽ നിന്നാണ് ഇവർ പരിശീലനം നേടിയത്.
പരിശീലകരായ രഞ്ജിത്ത് ആർവിയോൺസിന്റെയുംനിഷ രഞ്ജിത്തിന്റെയും
മക്കളാണ് ധ്രുവ രഞ്ജിത്ത്, ദ്രൈഷ്ണാ രഞ്ജിത്ത് .
സഹോദരി രഞ്ജിനി ഷാജിയുടെ മക്കളാണ്
അഭിനവ് പി കെ ,അവനിക പി കെ . നാലു പേരും ചെറിയ പ്രായത്തിൽ തന്നെ പരിശീലനം തുടങ്ങിയിരുന്നു.