
അത്തോളി അങ്ങാടിയിൽ കാട്ടുപന്നിയെ വെടിവെച്ചിട്ടു
അത്തോളി : അങ്ങാടിയിൽ പട്ടാപകൽ പുറത്തിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചിട്ടു.പെട്രോൾ പമ്പിന് സമീപത്തെ ഡ്രൈനേജിലായിരുന്നു കാട്ടു പന്നിയെ ആദ്യം കണ്ടത്. തുടർന്ന് റോഡിലേക്ക് ഇറങ്ങാൻ ശ്രമിച്ച കാട്ടുപന്നിയെ
എം പാനൽ ഷാർപ്പ് ഷൂട്ടർ കെ കെ അൻവർ
വെടി വെച്ച് വീഴ്ത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം സമീപത്തായി മറ്റൊരു
കാട്ടു പന്നിയെ വെടിവെച്ചിരുന്നു. ഈ മേഖലയിൽ കാട്ടു പന്നി ശല്യംരൂക്ഷമാകുന്നതായി പരാതിയുണ്ട്. പട്ടാപകൽ കാട്ടു പന്നിയെ കണ്ടത് വലിയ ആശങ്കയാണ് പ്രദേശവാസികൾക്കുള്ളത്.