രാഹുൽ ഗാന്ധിക്കെതിരെ  ഫെയിസ് ബുക്കിൽ അപകീർത്തി പോസ്റ്റ് : വിവരാവകാശ പ്രവർത്തകനെതിരെ പരാതി
രാഹുൽ ഗാന്ധിക്കെതിരെ ഫെയിസ് ബുക്കിൽ അപകീർത്തി പോസ്റ്റ് : വിവരാവകാശ പ്രവർത്തകനെതിരെ പരാതി
Atholi News3 Jul5 min

രാഹുൽ ഗാന്ധിക്കെതിരെ

ഫെയിസ് ബുക്കിൽ അപകീർത്തി പോസ്റ്റ് : വിവരാവകാശ പ്രവർത്തകനെതിരെ 

പരാതി



അത്തോളി :രാഹുൽ ഗാന്ധിക്കെതിരെ

ഫെയിസ് ബുക്കിൽ അപകീർത്തിപരമായി പോസ്റ്റിട്ടന്ന് വിവരാവകാശ പ്രവർത്തകനെതിരെ പരാതി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

അത്തോളി പോലീസിൽ നൽകി.

ഇന്ന് രാവിലെയാണ് വിവരാവകാശ പ്രവർത്തകർ രവി ഉള്ളിയേരി സ്വന്തം പേരിലുള്ള ഫെയ്സ് ബുക്കിൽ പരാമർശം നടത്തിയത്. യൂത്ത് കോൺഗ്രസ് ഉള്ളിയേരി മണ്ഡലം പ്രസിഡന്റ് ഷമീൻ പുളിക്കലാണ് പരാതി നൽകിയത്.

പോസ്റ്റ് സമൂഹത്തിൻ മത സാമുദായിക സ്പർദ്ധ ഉണ്ടാക്കുവാൻ ശ്രമിക്കുന്നതായി പരാതിയിൽ പറയുന്നു.

പരാതി ലഭിച്ചതായി അത്തോളി പോലീസ് എസ് ഐ ആർ രാജീവ് പറഞ്ഞു.

ഫെസ് ബുക്കിൽ പറഞ്ഞത് അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് രവി ഉള്ളിയേരി പ്രതികരിച്ചു.

Recent News