അപകട ഭീഷണിയിൽ കൊങ്ങന്നൂർ എ എൽ പി സ്കൂൾ - കോട്ടയിൽ പിടിക അങ്കണവാടി റോഡ് ; ആശങ്കയിൽ നാട്ടുകാർ
തുടർ നടപടികൾ വൈകില്ലന്ന് വാർഡ് മെമ്പർ
ആവണി എ എസ്
Exclusive report:
അത്തോളി : കൊങ്ങന്നൂർ എ എൽ പി സ്ക്കൂൾ -
കോട്ടയിൽ പിടിക
അങ്കണവാടി റോഡ് അപകട ഭീഷണിയിൽ.
കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ റോഡ് താഴ്ന്ന് പോയതാണെന്ന് നാട്ടുകാർ പറയുന്നു. സ്കൂളിലേക്കും അങ്കണ വാടിയിലേക്കും കാൽ നടയായി പോകുന്ന കുട്ടികൾ ആശ്രയിക്കുന് വഴിയാണിത് . അതീവ ശ്രദ്ധയോടെ യാത്ര ചെയ്തില്ലങ്കിൽ അപകടത്തിൽപ്പെടും.
20 ഓളം വീട്ടുകാർ ആശ്രയിക്കുന്ന ഈ റോഡ് വഴി യാത്ര ചെയ്യുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. കോട്ടയിൽ പീടിക അങ്കണവാടി സെൻ്റർ 6 ലെ പിഞ്ചു കുഞ്ഞുങ്ങളുടെയും
എ എൽ പി സ്കൂളിലെ കുട്ടികളുടെയും യാത്ര
സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശ വാസികൾ വാർഡ് മെമ്പർ പി ടി സാജിതയേയും ഗ്രാമ പഞ്ചായത്ത് അധികൃതരെയും സമീപിച്ചിരുന്നു.
തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. അധികൃതർ എത്രയും വേഗം പരിഹാരം കാണണമെന്നും നാട്ടുകാരുടെ ആശങ്ക അകറ്റണമെന്നും പ്രദേശവാസിയായ വിനോദ് പിലാച്ചേരി
പരാതി ലഭിച്ച ഉടന തന്നെ അസിസ്റ്റന്റ് എഞ്ചിനീയർ സ്ഥലം കാണാൻ വന്നിരുന്നു.
എന്നാൽ ഇത് സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചിട്ടില്ല. അന്വേഷിച്ചപ്പോൾ വീടിന്റെ മതിലിന്റെ തള്ളിച്ച കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് എ ഇ വാക്കാൽ പറഞ്ഞത്.
പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറിയുടെ ലോഗിൻ ലാണ് ഫയൽ ഇപ്പോൾ ഉള്ളത് .
ഇത് കൈപറ്റി തുടർ നടപടി അധികം വൈകാതെ സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ പി ടി സാജിത അത്തോളി ന്യൂസിനോട് പറഞ്ഞു. റോഡ് നന്നാക്കും എന്നാൽ മതിലിൻ്റെ കേട് പാട് തീർക്കാൻ പഞ്ചായത്തിന് നിർവാഹമില്ലന്നാണ് എ ഇ വാക്കാൽ അറിയിച്ചതെന്നും വാർഡ് മെമ്പർ വ്യക്തമാക്കി.