അത്തോളിയുടെ സാസ്ക്കാരിക പ്രവർത്തകൻ
ആർ എം ബിജു ഓർമ്മയായി
അത്തോളി: അത്താണി പുതിയോത്ത് താഴെ ആർ എം ബിജു (49) നിര്യാതനായി. വ്യാഴാഴ്ച വൈകിട്ട് നെഞ്ച് വേദനയെ തുടർന്ന് അത്തോളി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ശ്വാസ തടസം കൂടിയതോടെ ഇഖ്റയിൽ എത്തിച്ചു.അവിടെ നിന്നും മിംസ് ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു
പരേതനായ രാരോത്ത് മീത്തൽ വേലായുധന്റെയും ലീലയുടെയും മകൻ.
ഭാര്യ രോഷ്ണി ( കോടഞ്ചേരി )
മക്കൾ ജുവൽ (ഏഴാം ക്ലാസ് -
ദയാൽ(അഞ്ചാം ക്ലാസ് )ഇരുവരും
ജി എം യു പി സ്കൂൾ , വേളൂർ ).
സഹോദരി ബിന്ദു ( അമ്പലപ്പാട്)
സാസ്ക്കാരിക നാടക സംഗീത ആൽബം രംഗത്ത് സജീവമായിരുന്നു. സംസ്ക്കാര അത്തോളിയുടെ സെക്രട്ടറി, ചങ്ങാതിക്കൂട്ടം സെക്രട്ടറി, നാടക് എക്സിക്യൂട്ടീവ് അംഗം.
സീഡിക മീഡിയ ആൽബം നിർമ്മാണം,
ഇ വി വത്സൻ മാസ്റ്റർ എഴുതിയ മധുമഴ ഹിറ്റായിരുന്നു. ഒട്ടേറെ ആൽബങ്ങൾ നിർമ്മിച്ചു. ഒടുവിൽ സംഗീത സംവിധായകൻ റിനീഷ് അത്തോളി തയ്യാറാക്കിയ ആൽബംപുറത്തിറക്കി.
മീവൽസ് ഫുഡ് പ്രൊഡക്റ്റ് ഉടമ.
സംസ്ക്കാരം നാളെ ( 4-8-2023 ) ഉച്ഛയോടെയെന്ന് ബന്ധുക്കൾ അറിയിച്ചു