അത്തോളി ന്യൂസ് റിഡേർസ് ഫോറം രൂപീകരിക്കുന്നു ;അംഗങ്ങൾക്ക് വിവിധ പദ്ധതികളും കലാ സാഹിത്യ വിരുന്നും !
അത്തോളി ന്യൂസ് റിഡേർസ് ഫോറം രൂപീകരിക്കുന്നു ;അംഗങ്ങൾക്ക് വിവിധ പദ്ധതികളും കലാ സാഹിത്യ വിരുന്നും !
Atholi News29 Jun5 min

അത്തോളി ന്യൂസ് റിഡേർസ് ഫോറം രൂപീകരിക്കുന്നു ;അംഗങ്ങൾക്ക് വിവിധ പദ്ധതികളും കലാ സാഹിത്യ വിരുന്നും !




അത്തോളി : ജില്ലയുടെ മലയോര മേഖലയുടെയും ടൂറിസം വികസന പദ്ധതിയായ കാപ്പാട് - പെരുവണ്ണാമുഴിയുടെയും പ്രവേശന കവാടമായ അത്തോളിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് അത്തോളി ന്യൂസ് ഇടപെടുന്നു.


അത്തോളിയിലെയും സമീപ പഞ്ചായത്തിലെയും വാർത്തകൾ അതിവേഗം വായനക്കാരിലെത്തിച്ച് മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്ന പശ്ചാത്തലത്തിലാണ് സാമുഹിക സാംസ്കാരിക ഇടപെടൽ .


ഇതിനായി ആദ്യപടിയായി അത്തോളി ന്യൂസ് സ്ഥിരം വായനക്കാരെ ഉൾപ്പെടുത്തി അത്തോളി ന്യൂസ് റീഡേർസ് ഫോറം രൂപീകരിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം പത്ര പ്രവർത്തക പരിശീലന ക്യാമ്പിൽ നടക്കും . തിയ്യതി പിന്നീട് അറിയിക്കും.


ഡിജിറ്റൽ വായന കൂടുന്ന ഇക്കാലത്ത് അത്തോളി ന്യൂസ് റീഡേർസ് ഫോറം വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. സാസ്ക്കാരിക ലൈബ്രറിയുമായി സഹകരിച്ച്

സാഹിത്യ രചനകൾ വായിക്കാനുള്ള ഓൺ ലൈൻ വായനയ്ക്ക് ഒരിടം കണ്ടെത്താനും പദ്ധതിയുണ്ട്.

വിവിധ കലാ- സാഹിത്യ -ആരോഗ്യ ക്യാമ്പുകളും സംഘടിപ്പിക്കും. സ്പോൺസർമാരുമായി ചേർന്ന് വായനക്കാർക്ക് സമ്മാന പദ്ധതികളും നടപ്പിലാക്കും . ഓരോ വാർഡുകളിൽ നിന്നും ലഭിക്കുന്ന വാർത്തകൾ സംബന്ധിച്ച് ഉറപ്പ് വരുത്താനും വിവരങ്ങൾ ആധികാരികമായി വാർത്ത വിഭാഗത്തിന് കൈമാറാനും അത്തോളി റീഡേർസ് ഫോറം അംഗങ്ങൾക്ക് ചുമതല നൽകുംവിധമാണ് ഫോറം രൂപീകരിക്കുക.

കല - സാഹിത്യം - സാസ്ക്കാരികം, മാധ്യമ പഠനം,മന:ശാസ്ത പഠനം , യോഗാ പഠനം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അത്തോളി ന്യൂസ് റീഡേർസ് ഫോറം ഉപകരിക്കും .

അംഗങ്ങളുടെ കഴിവുകൾ , അംഗീകാരങ്ങൾ , അംഗങ്ങളുടെ പ്രതിഭകളായ സുഹൃത്തുക്കളുടെ കഴിവുകൾ ഉൾപ്പെടെ അത്തോളി ന്യൂസ് വഴി ലോകമെങ്ങുമുള്ള വായനക്കാരിൽ എത്തിക്കും. കോഴിക്കോട് ഇംപ്രസ് മീഡിയയുടെ സഹകരണത്തോടെ നടക്കുന്ന പത്രപ്രവർത്തക പരിശീലന ക്യാമ്പിൽ ഭാരവാഹികളെ തിരഞ്ഞെടുക്കും . 

പത്ര വാർത്ത തയ്യാറാക്കൽ , മൊബൈൽ വാർത്ത വിഷ്വൽ , വാർത്ത സ്റ്റിൽ, റീൽ എന്നിവ എങ്ങിനെയെന്ന് പ്രാഥമികമായി പരിശീലന ക്യാമ്പിൽ നിന്നും പഠിക്കാം. 

നിലവിൽ ഏത് തൊഴിൽ ചെയ്യുന്നവർക്കും വിവരങ്ങൾ വ്യക്തതയോടെ കൈമാറാൻ 'സിറ്റിസൺ ജേർണലിസ്റ്റാകാൻ "(പൊതുജനങ്ങൾ മാധ്യമ പ്രവർത്തകർ ആകുക) അത്തോളി ന്യൂസ് വഴി തുറക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ ഗൂഗിൾ ലിങ്ക് വഴി അപേക്ഷ നൽകുക - ലിങ്ക് ഇനിയും ലഭിക്കാത്തവർ -

ഫോൺ : 95390 72299, 70122 90805.

വാട്സ് ആപ്പ് ൽ മെസേജ് അയച്ചാൽ മതി ലിങ്ക് വരും.

Recent News