കൂമുള്ളി വായനശാല വളവിൽ റോഡ് തകർന്നു', അപകടം അരികിൽ
അത്തോളി: സംസ്ഥാന പാതയിൽ അത്തോളി ഉള്ളിയേരി റോഡിൽ മലബാർ മെഡിക്കൽ കോളേജിന് സമീപം കൂമുള്ളി വായനശാല വളവിൽ റോഡ് തകർന്നു. മഴ വെള്ളം കെട്ടിക്കിടന്ന് റോഡിലെ കുഴികൾ കാണാതായതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പ്പെടുന്നത് പതിവാണ്. റോഡിൻറെ ഇരുവശവും ജലജീവന് വേണ്ടി കുഴികൾ എടുത്തതാണ് റോഡ് തകരാനുള്ള പ്രധാന കാരണം. അതോടൊപ്പം പൊതുമരാമത്ത് വകുപ്പ് റോഡ് അറ്റകുറ്റപ്പണി ചെയ്തിട്ട് വർഷങ്ങളായി.
സൗജന്യ ഷുഗർ, കൊളസ്‌ട്രോൾ പരിശോധനക്ക് പുറമേ നിയോ ഹെൽത്ത് പാക്കേജുകളും നിങ്ങൾക്കായി ഞങ്ങൾ ഒരുക്കിയിരിക്കുന്നു.
2620 രൂപ ചിലവ് വരുന്ന ടെസ്റ്റുകൾ 1300രൂപക്ക് സ്കാനിംഗ് ഉൾപ്പടെ ചെയ്തു കൊടുക്കുന്നു.
ഇതോടെ റോഡിൽ നിറയെ ചെറുതും വലുതുമായ ഒട്ടേറെ കുഴികളും കിടങ്ങുകളും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ജലജീവൻകാർ കോറിവേസ്റ്റ് ഇറക്കിയിട്ടുണ്ടെങ്കിലും അവയും വേണ്ട രീതിയിൽ റോഡിൽ നിരത്തിയിട്ടില്ല. റോഡിൽ കുഴികൾ പ്രത്യക്ഷപ്പെട്ടതോടെ ഗതാഗതം തടസം കാരണം കൂമുള്ളിയിൽ വാഹനങ്ങളുടെ നീണ്ട നിര പതിവാണ്. കൂമുള്ളി മിൽമയ്ക്ക് സമീപവും റോഡിലെ ഓവുചാൽ അടഞ്ഞതിനാൽ വെള്ളക്കെട്ട് മൂലം ഗതാഗത തടസ്സം ഉണ്ടാവുന്നുണ്ട്.