എം എം സി യിലേക്ക്  ബഹുജന മാർച്ച് :  പ്രതിഷേധമിരമ്പി ;ഡോ ജാസ്മിനെതിരെ  നടപടി ആവശ്യം ശക്തം
എം എം സി യിലേക്ക് ബഹുജന മാർച്ച് : പ്രതിഷേധമിരമ്പി ;ഡോ ജാസ്മിനെതിരെ നടപടി ആവശ്യം ശക്തം
Atholi News23 Sep5 min

എം എം സി യിലേക്ക് ബഹുജന മാർച്ച് :

പ്രതിഷേധമിരമ്പി ;ഡോ ജാസ്മിനെതിരെ

നടപടി ആവശ്യം ശക്തം



സ്വന്തം ലേഖകൻ



അത്തോളി :പ്രസവത്തിനിടെ അമ്മയും ഗർഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവത്തിൽ മാനേജ്മെൻ്റിനും ഡോക്ടർമാർക്കുമെതിരെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നടത്തിയ ബഹുജന മാർച്ചിൽ പ്രതിഷേധമിരിമ്പി. 

എം ഡിറ്റ് കോളജ് ഗെയിറ്റിന് മുൻപിൽ നിന്നും ആരംഭിച്ച മാർച്ചിൽ സ്ത്രീകളടക്കം നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. എം എം സി ഗെയിറ്റിന് മുൻപിൽ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു.news image

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് രൂപീകരിച്ച

ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ച് ചെയർപേഴ്സണും ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മായ  ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു. നീതി ലഭിക്കും വരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് അവർ പറഞ്ഞു.

ബാലുശ്ശേരി ബ്ലോക്ക് മെമ്പർ വനജ അധ്യക്ഷയായി.

 ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നാസർ എസ്റ്റേറ്റ് മുക്ക്, റംസീന നരിക്കുനി, ബ്ലോക്ക് അംഗം ഇ.ടി ബിനോയ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി രാജൻ, ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, സി.പി.എം ലോക്കൽ സെക്രട്ടറി സുധീർ കുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് നാസർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.ആക്ഷൻ കമ്മിറ്റി കൺവീനർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിജിൽ രാജ് സ്വാഗതവും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിച്ചു ചിറക്കൽ നന്ദിയും പറഞ്ഞു.news imageപെരുവണ്ണാമുഴി, ബാലുശ്ശേരി, അത്തോളി എന്നിവിടങ്ങളിൽ നിന്നും എത്തിയ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

പെരുവണ്ണാമുഴി ഐ പി - പി എം മനോജ് കുമാർ , ബാലുശ്ശേരി ഐ പി ദിനേശ് , അത്തോളി എസ് ഐ ആർ രാജീവ് എന്നിവർ നേതൃത്വത്തിലുള്ള പോലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു.

Recent News