അത്തോളിയിൽ ഭൂമിക്കടിയിൽ നിന്നും ശബ്ദം : ജിയോളജിസ്റ്റ് സ്ഥലം സന്ദർശിച്ചു.
അത്തോളി :ഗ്രാമ പഞ്ചായത്തിലെ കൊടശ്ശേരി പതിനഞ്ചാം വാർഡിൽ ഒരാഴ്ച മുമ്പ് വീടിനകത്തു നിന്നും സമീപത്തും നിന്നും ശബ്ദം കേട്ട വീടും സ്ഥലവും അസിസ്റ്റന്റ് ജിയോളജിസ്റ്റ് ശ്രുതി സന്ദർശിച്ചു. അടുത്തടുത്ത് ഒരേ ലൈനിൽ ഉള്ള വീടുകളാണ് എല്ലാം. വില്ലേജ് ഓഫീസർ ഇൻ ചാർജ് ആനന്ദകുമാർ, വാർഡ് മെമ്പർ വാസവൻ പൊയിലിൽ എന്നിവർ കൂടെ ഉണ്ടായിരുന്നു. കൊടശേരി ഹരിലാൽ ഹരിപ്രിയ, ഹരീഷ് ലക്ഷ്മിക, കൃഷ്ണൻ പുതുക്കുടി എന്നിവരുടെ വീടുകളിലാണ് ശബ്ദം കേട്ടത്.