മുൻ കെ എസ് യു സംസ്ഥാന പ്രസിഡൻ്റ്  കെ എം അഭിജിത്ത് വിവാഹിതനായി.
മുൻ കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് കെ എം അഭിജിത്ത് വിവാഹിതനായി.
Atholi News17 Aug5 min

കെ എം അഭിജിത്ത് വിവാഹിതനായി


അത്തോളി : മുൻ കെ എസ് യു സംസ്ഥാന പ്രസിഡന്റും നാഷണൽ സ്റ്റുഡന്റ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ എം അഭിജിത്ത് വിവാഹിതനായി


മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി നജ്മിയാണ് വധു.


ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം. മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എം പി മാരായ രാജ് മോഹൻ ഉണ്ണിത്താൻ, എം കെ രാഘവൻ , ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെ പ്രവീൺ കുമാർ , സോണി സെബാസ്റ്റ്യൻ, ഡി സി സി മുൻ പ്രസിഡന്റ് കെ സി അബു, കെ പി സി സി അംഗങ്ങളായ ആദം മുൽസി , ബാലകൃഷ്ണൻ കിടാവ് തുടങ്ങിയവർ പങ്കെടുത്തു.


നാളെ (വെള്ളിയാഴ്ച) വൈകിട്ട് 4 മുതൽ 9 വരെ അത്തോളി ലക്സ്മോർ ഓഡിറ്റോറിയത്തിൽ സൗഹൃദ വിരുന്ന് ഒരുക്കും


അത്തോളി പൂക്കോട് കുഴിക്കാട്ട് മീത്തൽ (വടക്കേടത്ത് )ഗോപാലൻ കുട്ടിയുടെയും സുരജ ഗോപാലൻ കുട്ടിയുടെയും മകനാണ് കെ എം അഭിജിത്ത് .ബാലുശ്ശേരി എരമംഗലം വടക്കേടത്ത് വീട്ടിലാണ് താമസം.


അത്തോളി ഗവ ഹയർ സെക്കൻഡറി സ്കൂൾ പഠന കാലത്ത്

കെ എസ് യു വിന്റെ സജീവ പ്രവർത്തകനായി. 2017 - 2022 വർഷം കെ എസ് യു സംസ്ഥാന പ്രസിഡന്റായിരുന്നു.

2021 ൽ നിയമ സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ മത്സരിച്ചിരുന്നു.


സൗഹൃദ വിരുന്നിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec