അത്തോളിയിൽ വോളിബോൾ ടൂർണമെൻ്റിന്
ആവേശകരമായ തുടക്കം
അത്തോളി :ചോയികുളം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയ വോളിമേള 2024 ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയം .
എടത്തിൽ സമദ് സ്‌മാരക വിന്നേഴ്‌സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണൻ സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള രണ്ടാമത് കേരള ഓപ്പൺ വോളിബോൾ ടൂർണ്ണമെൻ്റാണ് അത്തോളി ചോയികുളം ചിറവയൽ ആർ.ബി.എസ് ഫ്ലഡ് ലൈറ്റ് മൈതാനിയിൽ ആരംഭിച്ചത്.
ഗ്രാമ പഞ്ചായത്ത് മെമ്പർ ഫൗസിയ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
ടൂർണമെൻ്റ് കമ്മിറ്റി ചെയർമാൻ പി.എം ജമാൽ അധ്യക്ഷനായി. മുൻ വോളിബോൾ താരം ഗഫൂർ രാജധാനി മുഖ്യാതിഥിയായി.
പഞ്ചായത്ത് മെമ്പർ പി കെ ജുനൈസ്,കോയിലാട്ട് സലീം,
റസാഖ് കുറ്റ്യാംകണ്ടി, പി.എം ബിനീഷ്, കെ.കെ അനീഷ് എന്നിവർ സംസാരിച്ചു.
കൺവീനർ പി.എം പുഷ്പരാജൻ സ്വാഗതവും
പി.എം പ്രദീപൻ നന്ദിയും പറഞ്ഞു.
കേരളത്തിലെ പ്രമുഖ ടീമുകളായ എസ്. എൻ. ജി. സി ചേളന്നൂർ, സെന്റ് പീറ്റേഴ്സ് കോലഞ്ചേരി, ജാൻ വടകര, യുവധാര പട്ടനുർ, സായി കോളേജ് ഉമ്മത്തൂർ, ഐ. പി. എം വടകര, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ആർ. ബി. എസ് ചോയിക്കുളം എന്നീ ടീമുകളാണ് നാലുദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്.