കൊടശ്ശേരിയിൽ കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു ; വൻ അപകടം ഒഴിവായി
സ്വന്തം ലേഖകൻ
അത്തോളി :കൊടശ്ശേരിയിൽ കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു . ഉടൻ തന്നെ വൈദ്യുതി വിഛേദിച്ചതിനാൽ വൻ അപകടം ഒഴിവായി .
തിങ്കളാഴ്ച വൈകീട്ട് 4 നായിരുന്നു സംഭവം
ഉള്ളിയേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ എൽ 77 എ 2323 കാറാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു .