തോരായി ഉണ്ണ്യേച്ച് കണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ ബുധനാഴ്ച
അത്തോളി - തോരായി ഉണ്ണ്യേച്ച് കണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ
പുന:പ്രതിഷ്ഠ ബുധനാഴ്ച നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
ക്ഷേത്രംതന്ത്രി പുതുശ്ശേരി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ
നടന്ന "ആചാര്യവരണം "ത്തോടെ ചടങ്ങിന് തുടക്കമായി.
ചൊവ്വാഴ്ചയായിരുന്നു നവീകരണ കലശം ബുധനാഴ്ച കാലത്ത് 9:15 നും 10.15 നും മദ്ധ്യേ നടക്കുന്ന ഉപദേവതാ പ്രതിഷ്‌ഠയും ഉച്ചക്ക്12:30 ന് സമൂഹസദ്യയോടെയും ചടങ്ങുകൾ സമാപിക്കും.