ചരിത്ര ക്വിസ് സംഘടിപ്പിച്ചു
അത്തോളി : സ്വാമി ഗുരുവരാനന്ദ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ അൻപതാം വാർഷികാഘോഷം - "ഊരൊളി" യുടെ ഭാഗമായി സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് സംഘടിപ്പിച്ചു.
ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം കുട്ടികൾക്കായി വിവിധ ഘട്ടങ്ങളിലായി നടത്തിയ മത്സരത്തിന്റെ ഫൈനൽ ആണ് നടന്നത്. പടിഞ്ഞാറ്റുംമുറി ഗവണ്മെന്റ് യു പി സ്കൂളിൽ നിന്ന് ഹെഡ് മാസ്റ്ററായി റിട്ടയർ ചെയ്ത സുനിൽ കൊളക്കാട് ക്വിസ് മാസ്റ്ററായി . മത്സരത്തിൽ മാസ്റ്റർ നിവേദ് വി.എസ്.ഒന്നാം സ്ഥാനം നേടി.കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഗാന്ധിപഥം പരിപാടിയിലേക്ക് സ്കൂളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൂടിയാണ് മാസ്റ്റർ നിവേദ്.
സുമൻരാജ് വി വി , ബിജി.പി,
മൊയ്‌ദീൻ കോയ കെ,ഷിജീഷ് ദാസ്. കെ,റയ്നി. പി ,ഷിബു കെ വി എന്നിവർ നേതൃത്വം നൽകി.