വിമുക്ത ഭടന്മാർക്ക് കൂടുതൽ ക്ഷേമ പദ്ധതികൾ ആലോചിക്കുമെന്ന് ആസാം റൈഫിൾസ് ഡയറക്ടർ ജനറൽ പി സി നായർ
വിമുക്ത ഭടന്മാർക്ക് കൂടുതൽ ക്ഷേമ പദ്ധതികൾ ആലോചിക്കുമെന്ന് ആസാം റൈഫിൾസ് ഡയറക്ടർ ജനറൽ പി സി നായർ
Atholi News16 May5 min

*വിമുക്ത ഭടന്മാർക്ക് കൂടുതൽ ക്ഷേമ പദ്ധതികൾ ആലോചിക്കുമെന്ന് ആസാം റൈഫിൾസ് ഡയറക്ടർ ജനറൽ പി സി നായർ*

കോഴിക്കോട് : ആസാം റൈഫിൾസിൽ നിന്നും വിരമിക്കുന്ന സൈനികർക്ക് കൂടുതൽ ക്ഷേമ പദ്ധതികൾ ആലോചിക്കാമെന്ന് ആസാം റൈഫിൾസ്  ഡയറക്ടർ ജനറൽ

പ്രദീപ് ചന്ദ്രൻ നായർ പറഞ്ഞു. ആസാം റൈഫിൾസ് എക്സ് - സർവ്വീസ് മെൻ അസോസിയേഷൻ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ നടപ്പിലാക്കിയ ക്ഷേമ പദ്ധതികൾ തടസമില്ലാതെ നൽകുന്നുണ്ട് , മറ്റ് പദ്ധതികൾ ആവശ്യപ്പെട്ടാൽ ആലോചിക്കാമെന്ന് പ്രദീപ് ചന്ദ്രൻ നായർ കൂട്ടിച്ചേർത്തു.

ഡയറക്ടർ ജനറൽ പ്രദീപ് ചന്ദ്രൻ നായരെയും റിപ്പബ്ലിക് ദിനത്തിൽ പോലീസ് മെഡൽ നേടിയ

എം ശശീന്ദ്രനെയും

ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി എം പി ഷൈജൽ ആദരിച്ചു.

കമാന്റന്റ് വി വാസുദേവൻ അധ്യക്ഷത വഹിച്ചു.

അരീസ ഡയറക്ടർ കെ ബി കർകി , കേണൽ പി മാധവൻ, റിട്ട. കമാന്റന്റ് പി എ മാത്യു, രാധാകൃഷ്ണൻ നായർ , അരീസ അടൂർ പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ പ്രസംഗിച്ചു.

അരീസ കോഴിക്കോട് സെന്റ്ർ പ്രസിഡന്റ്

എൻ രാമചന്ദ്രൻ നായർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി കെ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

ചേലിയ കഥകളി വിദ്യാലയത്തിലെ കലാകാരന്മാരായ ആർദ്ര പ്രേമിന്റെയും എസ് അശ്വന്റിയും നൃത്തവിരുന്ന്, ഗായകൻ ചെങ്ങന്നൂർ ശ്രീകുമാറിന്റെ ഗാനാലാപനം, ടി പി സി വളയന്നൂരിന്റെ കവിത എന്നിവയും ഉണ്ടായിരുന്നു.


ഫോട്ടോ: 1- ആസാം റൈഫിൾസ് എക്സ് - സർവ്വീസ് മെൻ അസോസിയേഷൻ ഒന്നാം വാർഷികം ആസാം റൈഫിൾസ്  ഡയറക്ടർ ജനറൽ

പ്രദീപ് ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യുന്നു.

ഫോട്ടോ: 2- ആസാം റൈഫിൾസ്  ഡയറക്ടർ ജനറൽ

പ്രദീപ് ചന്ദ്രൻ നായരെ

ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി എം പി ഷൈജൽ ആദരിക്കുന്നു.


Tags:

Recent News