ഉള്ളിയേരിയിൽ അഗസ്തിൻ തെക്കൻ ജി അനുസ്മരണ സമിതിയുടെ ആദരിക്കലും അനുമോദനവും, അഭിപ്രായ വ്യത്യാസത്തോടൊപ്പം ഐക്യത്തിൻ്റെയും സാധ്യതകൂടിയുള്ള പാർട്ടിയാണ് കോൺഗ്രസ് എന്ന് ഡിസിസി പ്രസിഡന്റ്
ഉള്ള്യേരി : അഭിപ്രായ വ്യത്യാസത്തോടൊപ്പം അഭിപ്രായ ഐക്യത്തിൻ്റെയും സാധ്യത കൂടിയുള്ള പാർട്ടിയാണ് കോൺഗ്രസ് എന്ന് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ പറഞ്ഞു. അഗസ്തിൻ തെക്കൻ ജി അനുസ്മരണ സമിതി സംഘടിപ്പിച്ച അനുമോദനവും ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനെന്നും ഊർജം പകരുന്ന സന്നദ്ധ സംഘടനയാണ് സേവാദൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.പി.സി.സി. മെമ്പർ
കെ. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാവിൽ പി. മാധവൻ, ടി.ഗണേഷ് ബാബു, കെ.രാജീവൻ, കെ.കെ. സുരേഷ്, വി.ടി.സുരേന്ദ്രൻ, ബിന്ദു കോറോത്ത്, ഗോപി കോതങ്കൽ എന്നിവർ പ്രസംഗിച്ചു
എം.എ. സലാം, എം.പി.രവീന്ദ്രൻ, പി.വി. വേണുഗോപാൽ എന്നിവരെ ചടങ്ങിൻ ആദരിച്ചു.
പി.പി. പത്മനാഭൻ സ്വാഗതവും ഷാനോജ് കുണ്ടൂർ നന്ദിയും പറഞ്ഞു.