
കേരളപ്പിറവി ദിനത്തിൽ ചെടികൾ നട്ട് കേരളഭൂപട മാതൃക ;
ശ്രദ്ധാകേന്ദ്രമായി കോക്കല്ലൂർ സർക്കാർ വിദ്യാലയമുറ്റം
കോക്കല്ലൂർ :കേരളപ്പിറവി ദിനത്തിൽ വിദ്യാലയ മുറ്റത്ത് സസ്യഹരിത കേരളമൊരുക്കിയിരിക്കുകയാണ് കോക്കല്ലൂർ സർക്കാർ വിദ്യാലയം.
ഹയർ സെക്കന്ററി വിഭാഗത്തിലെ സ്കൗട്ട് ട്രൂപ്പ് ആണ്
" സസ്യഹരിത കേരളം " എന്ന പേരിൽ ചെടികൾ നട്ടുകൊണ്ട് കേരള രൂപം ഒരുക്കിയിരിക്കുന്നത്. ഹയർ സെക്കന്ററി വിഭാഗം ഓഫീസിന്റെ മുൻഭാഗത്ത് മുറ്റത്ത് കേരളത്തിന്റെ രൂപത്തിൽ ചുറ്റിലുമായി നന്ദ്യാർവട്ട ചെടികൾ നട്ടുപിടിപ്പിച്ചു കൊണ്ട് കേരള ഭൂപട മാതൃക കേരളപ്പിറവി ദിനമായ നവംബർ 1 ന് ഒരുക്കിയിരിക്കുന്നു. തുടർന്ന് കേരള ഭൂപട മാതൃകയ്ക്ക് അകത്ത് നല്ല പച്ചപ്പുള്ള ചെടികൾ നട്ടുപിടിപ്പിക്കുന്നതോടെ
"സസ്യഹരിത കേരളം" പൂർത്തിയാവും. പ്രിൻസിപ്പൽ എൻ.എം നിഷ ആദ്യത്തെ ചെടി നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത ആശംസകൾ നേർന്നു. സ്കൗട്ട് മാസ്റ്ററും സീനിയർ അസിസ്റ്റന്റുമായ മുഹമ്മദ് സി അച്ചിയത്ത്, സ്കൗട്ട് ട്രൂപ്പ് ലീഡർ എൻ.കൃഷ്ണനുണ്ണി, ഹയർ സെക്കന്ററി സ്കൗട്ടുകൾ എന്നിവർ " സസ്യഹരിത കേരളം" പരിപാടിക്ക് നേതൃത്വം നൽകി.