ആക്രമം :അത്തോളിയിൽ ഭീകര വിരുദ്ധ പ്രതിജ്ഞ
ആക്രമം :അത്തോളിയിൽ ഭീകര വിരുദ്ധ പ്രതിജ്ഞ
Atholi NewsInvalid Date5 min

ആക്രമം :അത്തോളിയിൽ ഭീകര വിരുദ്ധ പ്രതിജ്ഞ




അത്തോളി: ഇന്ത്യയുടെ അഭിവാജ്യ ഘടകമായ ജമ്മു കാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് അത്തോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കലും മെഴുകുതിരി തെളിയിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞയും എടുത്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൈസൽ അത്തോളി പ്രതിജ്ഞ ചൊല്ലാക്കൊടുത്തു.മണ്ഡലം പ്രസിഡന്റ് സുനിൽ കൊളക്കാട് അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്,മണ്ഡലം നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.


ചിത്രം: അത്തോളിയിൽ നടന്ന കോൺഗ്രസ് ഭീകര വിരുദ്ധ പ്രതിജ്ഞ

Recent News