"ഓർമ്മകളിൽ ഇപ്രകാരം എം.ജി മാഷ്"  നടുവണ്ണൂരിൽ മാക്കാരി ഗോപാലൻ മാസ്റ്റർ അനുസ്മരണം
"ഓർമ്മകളിൽ ഇപ്രകാരം എം.ജി മാഷ്" നടുവണ്ണൂരിൽ മാക്കാരി ഗോപാലൻ മാസ്റ്റർ അനുസ്മരണം
Atholi News25 Jan5 min

"ഓർമ്മകളിൽ ഇപ്രകാരം എം.ജി മാഷ്"


നടുവണ്ണൂരിൽ മാക്കാരി ഗോപാലൻ മാസ്റ്റർ

അനുസ്മരണം



നടുവണ്ണൂർ: നടുവണ്ണൂരിന്റെ നാടക ഗുരു കലാ സാംസ്കാരിക രംഗത്തും വോളീബോൾ കായിക രംഗത്തും അധ്യാപന രംഗത്തും പ്രതിഭ തെളിയിച്ച "എം.ജി" എന്ന് അറിയപ്പെട്ട മാക്കാരി ഗോപാലൻ മാസ്റ്ററുടെ അനുസ്മരണം നടന്നു.അച്ചുതൻ സ്മാരക കലാസമിതി അങ്കണത്തിൽ എം.ജി അനുസ്മരണ സമിതി സംഘടിപ്പിച്ച പരിപാടിയിൽ എം.ജി സ്മാരക സമഗ്ര സംഭാവന പുരസ്കാരം നാടക ചലച്ചിത്ര പ്രവർത്തകനും അധ്യാപകനുമായ ശിവദാസ് 

പൊയിൽക്കാവിന് മാക്കാരി ഗോപാലൻ മാസ്റ്ററുടെ പത്നി മാക്കാരി ജാനു, 

ഇ. രാഘവൻ നായർ , പി.കെ.നാരായണൻ , പി.നാരായണൻ നായർ , മുഹമ്മദ് പേരാമ്പ്ര, ബാൽറാം കോട്ടൂർ , കെ.കെ. മൊയ്തീൻ കോയ , ഉണ്ണികൃഷ്ണൻ പൊന്നൂർ, സി.വി. വസന്തകുമാർ ,എൻ. ആലി, ടി.സി.സുരേന്ദ്രൻ എന്നിവർ ചേർന്ന്

സമ്മാനിച്ചു. "ഓർമ്മകളിൽ ഇപ്രകാരം എം.ജി മാഷ്" എന്ന് പേരിട്ട അനുസ്മരണ പരിപാടിയിൽ അനുസ്മരണ സമിതി ചെയർമാൻ 

എൻ. ആലി ആധ്യക്ഷം വഹിച്ച ചടങ്ങിൽ ചലച്ചിത്ര നാടക പ്രവർത്തകനും പ്രഭാഷകനും 

എം.ജിയുടെ ശിഷ്യനുമായ 

മുഹമ്മദ് പേരാമ്പ്ര 

ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. "ബാലനാടക വേദി കളിയും കാര്യവും" എന്ന വിഷയത്തിൽ നടന്ന സംവാദത്തിന് ശിവദാസ് പൊയിൽക്കാവ് 

നേതൃത്വം നൽകി. കെ.ഐ. വിഷ്ണുനമ്പൂതിരി, ബാൽറാം കോട്ടൂർ, ഉണ്ണികൃഷ്ണൻ പൊന്നൂർ, ഇ. രാഘവൻ നായർ, 

ടി.സി. സുരേന്ദ്രൻ, മുഹമ്മദ് സി അച്ചിയത്ത് എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് കെയർ യൂണിറ്റിന് മാക്കാരി കുടുംബത്തിന്റെ വകയായുള്ള ധനസഹായം മാക്കാരി കുടുംബാംഗം നിരഞ്ജൻ മാലൂർ പാലിയേറ്റീവ് യൂണിറ്റ് പ്രതിനിധി പി.നാരായണൻ നായർക്ക് കൈമാറി.

ഭാവ ഗായകൻ പി.ജയചന്ദ്രനെ അനുസ്മരിച്ചു കൊണ്ടുള്ള ജയചന്ദ്ര സ്മൃതി ഗാനമാലികയിൽ എസ്.എസ്.ശ്രീദർശ് , എം.ജി പ്രസന്ന, 

എസ്. ഋതുനന്ദ, ആർ.എസ്. നന്ദിത, സി.ബി.സുമ, ഇബ്രാഹിം പേരാമ്പ്ര എന്നിവർ ഗാനങ്ങൾ ആലപിച്ചു.


ഫോട്ടോ : മാക്കാരി ഗോപാലൻ മാസ്റ്റർ അനുസ്മരണ പരിപാടിയിൽ 

"എം.ജി സ്മാരക സമഗ്ര സംഭാവന പുരസ്കാരം" 

ശിവദാസ് പൊയിൽക്കാവിന് സമ്മാനിക്കുന്നു.

Recent News