ആനപ്പാറയിൽ ടൂറിസ്റ്റ് ഹബ്ബിന് സാധ്യതയേറുന്നു :
ബസ് ലാൻഡിങ് ആൻഡ് ഹാപ്പിനസ് സെൻ്റർ വികസനത്തിന് കൂടുതൽ ഫണ്ട് അനുവദിക്കുമെന്ന്
പി ബാബു രാജ്
ആവണി എ എസ്
അത്തോളി :കൊങ്ങന്നൂർ ആനപ്പാറയിലെ വിനോദസഞ്ചാര വികസനം പരിഗണിച്ച് ബസ് ലാൻഡിങ് ആൻഡ് ഹാപ്പിനസ് സെൻ്റർ വികസനത്തിന് കൂടുതൽ ഫണ്ടുകൾ അനുവദിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് പറഞ്ഞു.
കൊങ്ങന്നൂർ 11-ാം വാർഡിൽ ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകളുടെ ഫണ്ടിൽ പ്രവൃത്തി പൂർത്തീകരിച്ച ആനപ്പാറ എം.മന്ദൻ മാസ്റ്റർ സ്മാരക ബസ് ലാൻഡിങ് ആന്റ് ഹാപ്പിനസ് സെന്റർ നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം '
5 ലക്ഷം ബ്ലോക്ക് പഞ്ചായത്തും 2 ലക്ഷം ഗ്രാമ പഞ്ചായത്തും തുക വകയിരുത്തിയതിന് ശേഷം പണി പൂർത്തിയാക്കുന്നതിനിടെ ചിലർ തടസം നിന്നു. അനുവദിച്ച പണം നഷ്ടമാകുമെന്ന് ബോധ്യപ്പെടുത്തിയതോടെ അതിനും പരിഹാരമായി.
വീണ്ടും 2 ലക്ഷം കൂടി ബ്ലോക്കിൽ നിന്നും അനുവദിച്ചതോടെയാണ് ഇന്ന് കാണുന്ന രീതിയിൽ പണി പൂർത്തിയായത്.
മറുഭാഗത്ത് കൂടി കൈവരിയായാൽ നാട്ടുകാരും ബ്ലോക്ക് പഞ്ചായത്തും ആഗ്രഹി ച്ചത് പോലെ പൂർണ്ണതോതിൽ ഷാപ്പിനസ് സെൻ്റർ ആയി മാറും.
2025 -26 വാർഷിക പദ്ധതിയിൽ കൂടുതൽ ഫണ്ട് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഭാഗത്തെ വികസനത്തെ കുറിച്ച് ആദ്യം സൂചന നൽകിയത് അന്തരിച്ച ഷാജി മാസ്റ്റർ ആയിരുന്നുവെന്ന് ബാബു രാജ് അനുസ്മരിച്ചു.
പാതാറിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.സമീപത്ത് ഭൂമി വിട്ടു കിട്ടുകയാണെങ്കിൽ ശുചിമുറി സ്ഥാപിക്കാൻ തയ്യാറാണെന്ന് ബിന്ദു രാജൻ പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് ബോട്ട് സർവീസ് ഉണ്ടായിരുന്ന പുഴയിൽ ബോട്ടിംഗ് സർവീസും ജല വിനോദങ്ങളും ആരംഭിക്കണമെന്ന് നിർദ്ദേശവും യോഗത്തിൽ ഉയർന്നു.
മന്ദൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം ഐ ആൻ്റ് പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ നിർവ്വഹിച്ചു. പന്തലായനി ബ്ലോക്ക്‌പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ റിജേഷ്,കെ.അഭിനീഷ്, ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ,ഷീബ രാമചന്ദ്രൻ, എ.എം. സരിത,സുധ കാപ്പിൽ, ജൈസൽ കമ്മോട്ടിൽ, കെ.പി ഷാജി, എ.എം ബൈജു ,
ടി.കെ കരുണാകരൻ, പി. സോമൻ,ടി.പി.അശോകൻ,ഒ.ടി നാരായണൻ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീബ ശ്രീധരൻ സ്വാഗതവും
സ്വാഗത സംഘം കൺവീനർ കെ. ശശികുമാർ നന്ദിയും പറഞ്ഞു. കൊങ്ങന്നൂർ അബ്ദു റഹ്മാൻ സ്മരക വായന ശാലയിൽ നിന്നും അതിഥികളും നാട്ടുകാരും ഘോഷയാത്രയോടെയാണ് വേദിയിലേക്ക് എത്തിയത്.
ചിത്രം:അത്തോളി കൊങ്ങന്നൂർ ആനപ്പാറ എം. മന്ദൻ മാസ്റ്റർ സ്മാരക ബസ് ലാൻഡിങ് ആന്റ് ഹാപ്പിനസ് സെന്റർ പി.ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു