വയനാടിൻ്റെ അതിജീവനത്തിന് കുരുന്നുകൾ കൈകോർത്തു ',വേളൂർ ജി എം യു.പി സ്കൂൾ
സമാഹരിച്ചത് രണ്ട് ലക്ഷത്തിലേറെ.
അത്തോളി:വയനാടിൻ്റെ അതിജീവനത്തിന് കുരുന്നുകൾ കൈകോർത്തപ്പോൾ
ലഭിച്ചത് 2,36,400 രൂപ.
വേളൂർ ജി എം യു.പി സ്
സ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച തുക
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തുക ഏറ്റുവാങ്ങി.
സ്കൂൾ ലീഡർ മുഹമ്മദ് ലുതൈഫ്, ജ്യോതിക എസ്. ആർ,
പി.ടി.എ എസ്.എം.സി ഭാരവാഹികളായ ജസ് ലീൽ കെ.,സാദിഖ് എം.കെ. ഷിജു വി.എം,
രാജി രശ്മി,അനസ്,നൗഫൽ ,വി.എം മനോജ് അധ്യാപകരായ കെ പി ബബീഷ് കുമാർ ,വി ലിജു എന്നിവർ ചേർന്നാണ് തുക മന്ത്രിക്ക് കൈമാറിയത്.
സ്ക്കൂളിലെ സമ്പാദ്യപദ്ധതിയായ ബാലനിധിയിലെ തുകയും കുട്ടികളുടെ സംഭാവനയും രക്ഷിതാക്കളും മറ്റ് സുമനസ്സുകളും കുട്ടികളുടെ കാരുണ്യ സേവനത്തിന് പിന്തുണയേകിയത് നാടിന് മാതൃകയായി.മന്ത്രി മുഹമ്മദ് റിയാസ് ഫേസ് ബുക്കിൽ കുട്ടികളുടെ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്ത് അഭിനന്ദിച്ചു.
മുൻ വർഷങ്ങളിലുണ്ടായ പ്രളയ സമയത്തും
വിദ്യാലയം ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകിയിരുന്നു. വിദ്യാലയത്തിലെ ഗുരുതര രോഗം ബാധിച്ച കുട്ടികൾക്കും മറ്റുള്ളവർക്കും കുട്ടികളുടെ സ്പർശം കാരുണ്യ പദ്ധതിയിലൂടെ സഹായം നൽകി വരുന്നു.സഹജീവി സ്നേഹത്തിൻ്റെ നല്ല മാതൃകകൾ തീർക്കാനുള്ള ശ്രമങ്ങൾക്കൊപ്പം ചേർന്ന് നില്ക്കുന്ന പൊതുസമൂഹവും രക്ഷാകർതൃ കൂട്ടായ്മയും ഇത്തരം
പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു.