പുതുപ്പാടിയിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആവേശമായി
പുതുപ്പാടി :എംജിഎം ഹയർസെക്കൻഡറി സ്കൂളിലും പുതുപ്പാടി ഗവൺമെന്റ് സ്കൂളിലുമായി നടന്ന പുതുപ്പാടി സ്പോർട്സ് അക്കാദമിയുടെ ഒരു മാസം നീണ്ടുനിന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു.
ക്യാമ്പിൽ പുതുപ്പാടി പഞ്ചായത്തിന് പുറമേ താമരശ്ശേരി,കട്ടിപ്പാറ, ഉണ്ണികുളം, കൊടുവള്ളി, ഓമശ്ശേരി, തിരുവമ്പാടി, വൈത്തിരി ഉൾപ്പെടെയുള്ള പഞ്ചായത്തിലെ കായികതാരങ്ങൾ പങ്കെടുത്തു. എല്ലാദിവസവും രാവിലെ ആറുമണി മുതൽ ഒമ്പത് മണി വരെയായിരുന്നു ക്യാമ്പ്. പങ്കെടുത്തിട്ടുള്ള മുഴുവൻ കുട്ടികൾക്കും ലഘു ഭക്ഷണവും, പോഷക ആഹാരങ്ങളും ജെഴ്സി നൽകി. ക്യാമ്പിൽ പങ്കെടുത്തവരിലെ ഏതാനും കായിക താരങ്ങൾ സമീപ ഭാവിയിൽ സംസ്ഥാന ദേശീയ രംഗങ്ങളിലേക്ക് ഉയർന്നുവരുമെന്ന് ദേശീയ ഗോൾഡ് മെഡലിസ്റ്റുമായ ടി.എം. അബ്ദുറഹിമാൻ പറഞ്ഞു.ക്യാമ്പിൽ പങ്കെടുക്കുന്ന റഗ്ബി, സൈക്ലിംഗ്, സൈക്കിൾ പോളോ, സബത്രാക്കോ, ത്രോ ബോൾ എന്നീ ഇനങ്ങളിലെ കായികതാരങ്ങൾ മികച്ച പ്രകടനങ്ങൾ അടുത്ത സംസ്ഥാന ജില്ലാ ചാമ്പ്യൻഷിപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് റഗ്ബി കോച്ചായ ശ്രീകുമാർ പൂനൂർ പറഞ്ഞു. ക്യാമ്പിന് ടി.എം. അബ്ദുറഹ്മാൻ, ശ്രീജികുമാർ പൂനൂർ സംസ്ഥാന ടെന്നീസ് കോച്ച് ഋതിക് സുന്ദർ, പി കെ സുകുമാരൻ, എൻ സി റഫീഖ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: സമ്മർ ക്യാമ്പിൽ ദേശീയ ഗോൾഡ് മെഡലിസ്റ്റ് ടി എം അബ്ദുറഹിമാൻ പരിശീലനം നൽകുന്നു.