അത്തോളി പഞ്ചായത്ത്തല പരിസ്ഥിതി ദിനാഘോഷം :
വ്യക്ഷതൈ വിതരണം ചെയ്തു
അത്തോളി: പഞ്ചായത്ത്തല പരിസ്ഥിതി ദിനാഘോഷം എടക്കര കൊളക്കാട് യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സി.കെ റിജേഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, എ.എം സരിത, പി.എം രമ, വാസവൻ പൊയിലിൽ, ശാന്തി മാവീട്ടിൽ, കൃഷി ഓഫീസർ ജേക്കബ് ഷെമോൺ, പ്രധാനാധ്യാപകൻ പി.കെ രാധാകൃഷ്ണൻ, കൃഷി അസിസ്റ്റൻറ് ബിനു, പിടിഎ പ്രസിഡൻറ് ശ്രീധരൻ പാലക്കൽ, സി.എം. സത്യൻ എന്നിവർ പ്രസംഗിച്ചു.