വയനാട്ടിലെ ദുരിതബാധിതർക്ക് കരുതൽ:
സഹോദരങ്ങൾ സ്വരൂപിച്ച സമ്പാദ്യ കുടുക്ക
സ്നേഹ വീടിനായി സമ്മാനിച്ചു
അത്തോളി :വയനാട് മുണ്ടക്കൈ മേപ്പാടി ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐയുടെ സ്നേഹവീട് നിർമ്മാണത്തിനായി സംഘടനാ ഘടകങ്ങള്‍ തയ്യാറെടുക്കുകയാണ്. ഇതിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ അത്തോളി മേഖല കമ്മിറ്റി നേതൃത്വത്തിൽ വ്യത്യസ്ഥ ചലഞ്ചുകൾ തുടങ്ങി.ഇതിലേക്കായി കൊങ്ങന്നൂർ പാറക്കൽ മീത്തൽ , സഫമഹലിൽ താമസിക്കുന്ന സഹോദരങ്ങൾ അന്യ സേഫി( 4 ക്ലാസ്) അയ്‌സ സാറ (2ക്ലാസ്) ആയത്ത് ഇസ്ര ( യു കെ ജി ),നൈഹ ഇഷൽ (3 വയസ്സ്) , എബൻ എഹ്സാൻ(4ക്ലാസ്) എയ്മൻ ഹാദി, എന്നിവരാണ് തങ്ങളുടെ സമ്പാദ്യകുടുക്ക (5900രൂപ)സ്നേഹവീടിനായി നൽകിയത്, കുട്ടികളുടെ ആഗ്രഹം അത്തോളി ഗ്രാമ പഞ്ചായത്ത് 10 വാർഡ് മെമ്പറും,ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് കമ്മറ്റി അംഗവുമായിരുന്ന പി കെ ജുനൈസിനെ അറിയിക്കുകയായിരുന്നു. സമ്പാദ്യകുടുക്ക ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി എസ് ബി അക്ഷയ്
ഏറ്റുവാങി, അത്തോളി മേഖല പ്രസിഡൻ്റ് ഇഎം ജിതിൻ,സഹകരണ ഹോസ്പിറ്റൽ സെക്രട്ടറി സാദിക്ക് എം കെ, സച്ചിൻ എം, അഭിഷേക്,
സൂര്യ എന്നിവർ പങ്കെടുത്തു,തുടർന്നുള്ള ക്യാംപയനുകളിൽ മുഴുവൻ നാട്ടുകാരും ഭാഗമാകണമെന്ന് മേഖല കമ്മറ്റി അഭ്യർത്ഥിച്ചു.