പി വി എസ് സ്കൂൾ എൻ എസ് എസ് വോളണ്ടിയെർസ്
കനിവ് സ്നേഹതീരം സന്ദർശിച്ചു
കാപ്പാട് :പി.വി.എസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വൊളണ്ടിയേഴ്സ് കാപ്പാട് കനിവ് സ്നേഹതീരം അഗതിമന്ദിരം സന്ദർശിച്ചു. 'കരുതും കരങ്ങൾ' എന്ന പദ്ധതിയുടെ ഭാഗമായാണ് വൊളണ്ടിയേഴ്സ് അവിടെ എത്തിയത്.
രാവിലെ 9.30 ന് എത്തിയ വൊളണ്ടിയർസ് സ്നേഹതീരം അംഗങ്ങളുടെ കൂടെ ആടിയും പാടിയും ഒരു ദിവസം ചെലവഴിച്ചു. ഒരു നേരത്തെ ഭക്ഷണം സ്പോൺസർ ചെയ്ത വൊളണ്ടിയേഴ്സ് സ്ഥാപനവും പരിസരവും ശുചീകരിച്ചതിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.