അത്തോളിയിലെ ഈദ് ഗാഹുകൾ സജീവം:  നാടെങ്ങും തക്ബീർ ധ്വനികൾ മുഴങ്ങി ; ബലി പെരുന്നാൾ ആഘോഷത്തിൽ അലിഞ്ഞ് വി
അത്തോളിയിലെ ഈദ് ഗാഹുകൾ സജീവം: നാടെങ്ങും തക്ബീർ ധ്വനികൾ മുഴങ്ങി ; ബലി പെരുന്നാൾ ആഘോഷത്തിൽ അലിഞ്ഞ് വിശ്വാസികൾ
Atholi NewsInvalid Date5 min

അത്തോളിയിലെ ഈദ് ഗാഹുകൾ സജീവം:


നാടെങ്ങും തക്ബീർ ധ്വനികൾ മുഴങ്ങി ;

ബലി പെരുന്നാൾ ആഘോഷത്തിൽ അലിഞ്ഞ് വിശ്വാസികൾ




അത്തോളി: ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെയും മഹത്വത്തിൻ്റെയും ഓർമപുതുക്കി ബലിപെരുന്നാൾ ആഘോഷിച്ചു. പെരുന്നാളിൻെറ പുണ്യം തേടി പള്ളികളിലും ഈദ് ഗാഹുകളിലും രാവി ലെത്തന്നെ വിശ്വാസികൾ ഒത്തുകൂടി. 

തക്‌ബീർ ധ്വനികൾ മുഴങ്ങിയ അന്തരീക്ഷത്തിൽ സ്നേഹം പങ്കിട്ടു. സമർപ്പണത്തിന്റെ പ്രതീകമായി മിക്കയിടങ്ങളിലും ബലികർമവും നടന്നു.

അത്തോളി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കെ.എൻ എം ഈദ് ഗാഹിദ് സുഹൈർ ചുങ്കത്തറ,അത്തോളി ചോയികുളം അൽ ഹിക്മ പരിസരം വിസ്ഡം ഈദ് ഗാഹിൽ ഹിദായത്തുല്ല അൽഹികമി,

അത്തോളി കുനിയിൽ ജുമുഅ മസ്ജിദിൽ അബ്ദുൽ നാസർ ദാരിമി,

അത്തോളി ടൗൺ ജുമ മസ്ജിദിൽ മുഹമ്മദ് ലത്തീഫി,

അത്തോളി സഭ ജുമ മസ്ജിദിൽ സുഹൈൽദാരിമി നേതൃത്വം നൽകി.

രാവിലെ 7 - 15 ഓടെ ഈദ് ഗാഹുകൾ തുടങ്ങി. ഉച്ച ഭക്ഷണം കഴിഞ്ഞ് കുടുംബം ഒന്നിച്ച് ബന്ധു വീട്ടിലും അയൽ വീട്ടിലും സന്ദർശനം നടത്തി വൈകിട്ടോടെ ഭൂരിഭാഗം പേരും ബീച്ചുകളിലും ഒത്തു കൂടി. മഴ മാറി നിന്ന കാലാവസ്ഥയായതിനാൽ ഈദ് ഗാഹിലും പള്ളികളിലും എത്തുന്ന തിന് പ്രയാസം നേരിടേണ്ടി വന്നില്ല .

സന്തോഷവും സമാധാനവും നിറഞ്ഞ ബലി പെരുന്നാൾ ആഘോഷിച്ച് എല്ലാവരും രാത്രിയോടെ വീടുകളിലേക്ക് മടങ്ങി.



ചിത്രം:അത്തോളി ടൗൺ ജുമ മസ്ജിദിൽ നിന്നും പെരുന്നാൾ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങുന്ന വിശ്വാസികൾ

Recent News