ഓർമ്മ ശക്തിയിൽ മുന്നിൽ രണ്ട്
വയസ്കാരൻ ആത്രേയ് ; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
അത്തോളി :ഓർമ്മ ശക്തിയിൽ വ്യത്യസ്ഥത പ്രകടമാക്കി രണ്ട്
വയസ്കാരൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി.
ഓമശ്ശേരി പുത്തലത്ത് വീട്ടിൽ ആർക്കിടെക്ട് ദമ്പതിമാരായ സജിത്തിന്റെയും ദൃശ്യയുടെയും മകൻ ആത്രേയയാണ് ഈ പ്രതിഭ.
ഒരു വയസ് മുതൽ ആത്രേയൻ്റെ സംസാരം മറ്റ് കുട്ടികളേക്കാൾ സ്ഫുടതയോടെയെന്നതാണ് വ്യത്യസ്ഥത കണ്ട് തുടങ്ങിയത്. ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ ഓർത്ത് പറഞ്ഞ് തുടങ്ങിയപ്പോൾ ദൃശ്യയുടെ അമ്മ റീന അവനെ പരിശീലിപ്പിച്ച് തുടങ്ങി. 30 തിലേറെ വാഹനങ്ങളുടെ ലോഗോ തിരിച്ചറിഞ്ഞ് അവയുടെ പേര് പറയുന്നത് കണ്ടതോടെ വേറിട്ട കാഴ്ചയായി. ഇത് ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ് അധികൃതർക്ക് അയച്ച് കൊടുത്തു, അവർക്ക് ബോധ്യപ്പെട്ടു. തുടർന്ന് സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിക്കുകയായിരുന്നു. വാഹനങ്ങളുടെ ലോഗോ തിരിച്ചറിയുന്നത് പോലെ പച്ചക്കറികൾ , പഴങ്ങൾ , ഇലക്ട്രോണിക് ഉപകരണങ്ങൾ, പ്രമുഖ വ്യക്തികൾ , ഫർണിച്ചറുകൾ ,ആഴ്ചയിലെ ദിവസങ്ങൾ എന്നിവ അനായാസം പറയുന്നത് കൗതുകമാണ്. ദൃശ്യ അത്തോളി സ്വദേശിയാണ്. ഇപ്പോൾ താമസം ഓമശ്ശേരി