അങ്കണവാടി ജീവനക്കാരുടെ സമരത്തിന് ഐക്യദാർഢ്യം: അത്തോളി പോസ്റ്റ് ഓഫീസിനു മുന്നിൽ നിൽപ്പു സമരം
അങ്കണവാടി ജീവനക്കാരുടെ സമരത്തിന് ഐക്യദാർഢ്യം: അത്തോളി പോസ്റ്റ് ഓഫീസിനു മുന്നിൽ നിൽപ്പു സമരം
Atholi News24 Mar5 min

അങ്കണവാടി ജീവനക്കാരുടെ സമരത്തിന് ഐക്യദാർഢ്യം:അത്തോളി പോസ്റ്റ് ഓഫീസിനു മുന്നിൽ നിൽപ്പു സമരം



അത്തോളി: കേരള അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) സംസ്ഥാനമൊട്ടുക്കും കരിദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി അത്തോളി പോസ്റ്റ് ഓഫീസിനു മുന്നിൽ നിൽപ്പു സമരം നടത്തി. 

അങ്കണവാടി ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുക, ഗുജറാത്ത് ഹൈക്കോടതി വിധി നടപ്പിലാക്കുക, ഹൈക്കോടതി വിധിക്ക് എതിരെ അപ്പിൽ പ്രഖ്യാപനം കേന്ദ്രസർക്കാർ പിൻവലിക്കുക, അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,

അങ്കണവാടി ജീവനക്കാരെ കേന്ദ്ര ശമ്പള കമ്മീഷൻ പരിധിയിൽ കൊണ്ടുവരിക, സെക്രട്ടറിയേറ്റ് മുന്നിലെ അങ്കണവാടി സമരം ഒത്തുതീർപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ബാലുശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ജൈസൽ അത്തോളി സമരം ഉദ്ഘാടനം ചെയ്തു. മിനി മൊടക്കല്ലൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുനിൽ കൊളക്കാട്, മണ്ഡലം പ്രസിഡണ്ട് വി.ജി ഷൈനിൽ,ജില്ലാ കമ്മിറ്റിയംഗം സുനീഷ് നടുവിലയിൽ, ഷംല മോൾ എന്നിവർ പ്രസംഗിച്ചു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec