
അത്തോളി അമ്പാടിയാകും!ഭക്തി നിർഭരമായ ശ്രീകൃഷ്ണ ജയന്തി മഹാശോഭയാത്ര ഇന്ന് വൈകീട്ട് 4 ന്
അത്തോളി :കൈയ്യിൽ ഓടക്കുഴലും തലയിൽ മയിൽ പീലിയും ചൂടിയും ഉണ്ണിക്കണ്ണന്മാരും കുറുമ്പ് കാട്ടിയെത്തുന്ന ഉണ്ണി കണ്ണന്മാരുടെ പിന്നാലെ ഓടി യെത്തുന്ന ഗോപികമാരും ഇന്ന് വൈകീട്ട് അത്തോളി അമ്പാടിയാക്കും.
അത്തോളി ബാലഗോകുലത്തിലാണ് ആഭിമുഖ്യത്തിൽ നടക്കുന്ന ശോഭായാത്രക്ക് ഒരുക്കങ്ങൾ പൂർത്തിയായി.
അവതാര കഥകൾ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്ന വിവിധ തരം പ്ലോട്ടുകൾ , താലപ്പൊലി , ചെണ്ടമേളം ഉൾപ്പെടെ ശോഭയാത്രയിൽ അത്തോളി ടൗൺ അമ്പാടിയായി മാറും.
ഇന്ന് വൈകീട്ട് 4 ന് അത്തോളിയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ശോഭയാത്രകൾ ചോയികുളം ശ്രീ മുരിക്കരിക്കൽ കിരാത മൂർത്തി വിഷ്ണു ഭ്രദ്രകാളി ക്ഷേത്ര പരിസരത്ത് എത്തിച്ചേർന്ന് തുടർന്ന് ടൗണിലൂടെ മഹാശോഭയാത്രയായി കുടക്കല്ല് പാട്ടുപുരക്കുഴി പരദേവത ക്ഷേത്ര സന്നിധിയിൽ സമാപിക്കും.