വനിതാവേദി പുതുവത്സരം ആഘോഷിച്ചു.
അത്തോളി : കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി സ്മാരക വായന ശാലയിൽ,കൂമുള്ളി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ പുതുവത്സരം ആഘോഷിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം ബൈജു കൂമുള്ളി ഉദ്ഘാടനം ചെയ്തു.
ആഘോഷങ്ങൾക്ക് നിറച്ചാർത്തുമായി കുഞ്ഞുജ്യോതികയുടെ സ്വാഗതഭാക്ഷണം ഉണ്ടായിരുന്നു
ചടങ്ങിൽ കെ. ഷാക്കിറ, ഓ. കെ സ്മിത, ലൈബ്രറിയൻ സബിത, ആർ. ബാബു, സുരേഷ് പാറപ്രം, സുധി മൊടക്കല്ലൂർ, അനീഷ് പുത്തഞ്ചേരി, ജെഷി,ഷാജി ഇടീക്കൽ എന്നിവർ സംസാരിച്ചു