അജീഷ് അത്തോളിയ്ക്ക്
സ്നേഹ സ്പർശം ചാരിറ്റബിൾ
ട്രസ്റ്റിന്റ മാധ്യമ അവാർഡ്
അത്തോളി :കേരളത്തിലെ ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ സ്നേഹ സ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റ മാധ്യമ അവാർഡ് ജീവൻ ടി വി കോഴിക്കോട് റീജ്യണൽ ബൂറോ ചീഫ് അജീഷ് അത്തോളി യ്ക്ക് ലഭിച്ചു.
ഇന്ന് ഉച്ചക്ക് കോഴിക്കോട് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് സിദ്ധിക്ക് കാഞ്ഞിരത്തിങ്കൽ അറിയിച്ചു.
കൊങ്ങന്നൂർ അശോകം കോൺട്രാക്ടർ അശോകന്റെയും രാധാമണിയുടെ മകൻ.
ഭാര്യ വി പി സപ്ന ( യു എൽ സി സി എസ് )
മക്കൾ. ആവണി എ എസ് (മാധ്യമ പഠനം ദേവഗിരി കോളേജ് ), അശ്വിനി എ എസ് ( പ്ലസ് വൺ, കോക്കല്ലൂർ ജി വി എച്ച് എസ് ).
ജില്ലാ ഗ്രാമ പഞ്ചായത്ത് ഗ്രീൻ കെയർ മിഷൻ ഹരിത അവാർഡ്, ലയൺസ് ഡിസ്ട്രിക്ട് അവാർഡ്, കാലിക്കറ്റ് ചേബർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.