റോഡരികിൽ മാലിന്യം കത്തിക്കൽ നിർബാധം ;
കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ
തലക്കുളത്തൂർ: അത്തോളി -തലക്കുളത്തൂർ പഞ്ചായത്ത് അതിർത്തി കളിലെ സംസ്ഥാന പാത കടന്ന് പോകുന്ന റോഡരികിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നു.
കോളിയോട്ട് താഴം ഐസ് ഫാക്റ്ററിക്ക് സമീപം പെട്ടിക്കടയോട് ചേർന്നുള്ള ഭാഗത്താണ് പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് നിത്യ കാഴ്ചയാകുന്നത്. സമീപത്ത് നിന്നുള്ള മാലിന്യങ്ങൾ തള്ളുന്നതാകാമെന്നാണ് പരിസരവാസികൾ പറയുന്നത്. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് നിയമ വിരുദ്ധമെന്നിരിക്കെ ഇത് തുടരുന്നത് പ്രദേശവാസികളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ആശങ്ക നില നിൽക്കുകയാണ്. തെർമോ കോൾ , പ്ലാസ്റ്റിക്ക് കുപ്പികൾ, കവർ എന്നിവയാണ് കത്തിക്കുന്നത്.
വിവരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി പ്രമീളയെ അറിയിച്ചു. വിശദമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെ ടി പ്രമീള അത്തോളി ന്യൂസിനോട് പറഞ്ഞു.
ഫോട്ടോ: കോളിയാട്ട് താഴം ഐസ് ഫാക്ടറി ക്ക് സമീപം റോഡരികിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നു