സ്വകാര്യ ബസുകളുടെ അമിത വേഗത :പഞ്ചിങ് പുസ്തകത്തിൽ ഒപ്പ് വെക്കുന്നത് കർശനമാക്കി അത്തോളി പോലീസ്
സ്വകാര്യ ബസുകളുടെ അമിത വേഗത :പഞ്ചിങ് പുസ്തകത്തിൽ ഒപ്പ് വെക്കുന്നത് കർശനമാക്കി അത്തോളി പോലീസ്
Atholi News12 Nov5 min

സ്വകാര്യ ബസുകളുടെ അമിത വേഗത :പഞ്ചിങ് പുസ്തകത്തിൽ ഒപ്പ് വെക്കുന്നത് കർശനമാക്കി അത്തോളി പോലീസ് 



അത്തോളി:കോഴിക്കോട് അത്തോളി ഉള്ളിയേരി സംസ്ഥാന പാതയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ പഞ്ചിങ് പുസ്തകത്തിൽ

ഒപ്പ് വെക്കൽ കർശനമാക്കി അത്തോളി പൊലീസ്.

രണ്ടിടങ്ങളിലായാണ് പഞ്ചിങ്. അത്തോളി സ്റ്റേഷനിലും ഉള്ള്യേരി ബസ് സ്റ്റാൻഡിലും. അത്തോളി പൊലീസ് വെച്ചിട്ടുള്ള പഞ്ചിങ് പുസ്തകത്തിൽ എല്ലാ ബസ്സുകളിലെയും ജീവനക്കാർ രാവിലെ 7 മുതൽ വൈകീട്ട് 7 വരെ ഒപ്പുവെക്കണം.ഒപ്പുവെക്കാത്ത ബസ്സുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു. ആറ് മാസത്തിനുള്ളിൽ 7 ബസപകടമാണ് കോഴിക്കോട് ഉള്ളിയേരി റൂട്ടിൽ റിപ്പോർട്ട്‌ ചെയ്തത്.

ഇതിന്റ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ഉള്ളിയേരിയിലും അത്താണിയിലുമായി ആർ ടി ഒ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. 20 ഓളം ബസുകൾക്കെതിരെ നടപടി എടുത്തു.ഇനിയൊരു അപകട മരണം വരാതിരിക്കാൻ മുൻകരുതൽ എടുക്കുകയാണ് പോലീസും ബസ് പാസാഞ്ചേർസ് കൂട്ടായ്മയും. വാഹനങ്ങളുടെ അമിത വേഗത ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് അത്തോളി പോലീസ് എസ് ഐ ആർ രാജീവ്‌ പറഞ്ഞു.

Recent News