കൂട്ടായ്മ കരുത്തായി ', കൊങ്ങന്നൂരിൽ
ജൈത്ര സ്വയം സഹായ സംഘം' മിനി മാർട്ട്' പ്രവർത്തനം ആരംഭിച്ചു
എ എസ് ആവണി
അത്തോളി :രാഷ്ട്രീയ- മതചിന്തകൾക്കതീതമായി പ്രവർത്തിക്കാനും
സാമൂഹിക സേവനവും സൗഹൃദം പങ്കുവെക്കാനും രൂപീകരിച്ച കൊങ്ങന്നൂർ ജൈത്ര സ്വയം സഹായ സംഘം ഒരു പതിറ്റാണ്ടിന് ശേഷം ജൈത്ര മിനി മാർട്ടുമായി എത്തുന്നു.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ എം സരിത , വാർഡ് മെമ്പർമാരായ
പി ടി സാജിത, പി കെ ജുനൈസ് എന്നിവർ ചേർന്ന് മിനി മാർട്ട് ഉദ്ഘാടനം ചെയ്തു.
ആദ്യ വിൽപ്പന വാർഡ് മെമ്പർ പി കെ ജുനൈസ്
നിർവഹിച്ചു . കൊങ്ങന്നൂർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല പ്രസിഡന്റ് അഷറഫ് അയനം ഏറ്റുവാങ്ങി. പൊതു പ്രവർത്തകരായ ടി പി അശോകൻ , സാജിദ് കോറോത്ത് ,ഇ അനിൽ കുമാർ , കേളപ്പൻ നായർ ,
പ്രശാന്തൻ വെളുത്തേടത്ത് , കെ ശശികുമാർ,എ ടി മുരളി , തുടങ്ങി ഒട്ടേറെ പേർ സന്നിഹിതരായി.
സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മാർട്ടിന് മുൻപിൽ വാർഡ് മെമ്പർ എ എം സരിത ദേശീയ പതാക ഉയർത്തിയതോടെയാണ് ചടങ്ങിന് തുടക്കമായത്. തുടർന്ന് പായസ വിതരണവും നടത്തി.
2012 ഫെബ്രുവരിയിൽ കൊങ്ങന്നൂരിൽ കൂട്ടായ്മയായി തുടങ്ങി പിന്നീട് ജൈത്ര സ്വയം സഹായ സംഘം രൂപീകരിക്കുകയായിരുന്നു.
പഠനത്തിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന പരിപാടിയാണ് ആദ്യം നടത്തിയത് . തുടർന്ന് ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.10 വർഷത്തിലേറെ നടത്തിയ പൊതു രംഗത്തെ ഇടപെടലിൽ നിന്നും ലഭിച്ച ഊർജ്ജവുമായി ഭക്ഷ്യ വസ്തുക്കളും മറ്റ് സ്റ്റേഷനറി ഉൽപ്പന്നങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്ന മിനി മാർട്ടുമായാണ് സംഘം സജീവമാകുന്നത്.
2012 മുതൽ താമരശേരി ഐ സി ഡി സി യുടെ കീഴിൽ 19 അംഗങ്ങൾ ചേർന്ന് സംഘമായി രജിസ്റ്റർ ചെയ്ത് ജൈത്ര സ്വയം സഹായ സംഘം കെട്ടിട നിർമ്മാണത്തിനുള്ള സാമഗ്രികൾ വാടകയ്ക്ക് നൽകൽ , കല്യാണ മണ്ഡപം ഒരുക്കൽ , കലാപരിപാടികൾ നടത്തൽ , ആദരിക്കൽ എന്നിവയ്ക്കായി പ്രവർത്തിച്ചു.
മൂന്നു വർഷം തുടർച്ചയായി ജൈത്രയുടെ നേതൃത്വത്തിലാണ് ആനപ്പാറയിൽ ഓണാഘോഷം നടത്തിയത്.
സംഘത്തിന്റെ ഭാരാവാഹികൾ :
കെ എം സുരേഷ് ( പ്രസിഡന്റ്),
ഇ എം സുലേജ് ( സെക്രട്ടറി ),
ഒ ടി ബിജു ( ജോയിൻ്റ് സെക്രട്ടറി ) ,
കെ രാമചന്ദ്രൻ ( ട്രഷറർ ) ,
എ എം സതീഷ് കുമാർ ( വൈസ് പ്രസിഡന്റ്) എന്നിവരാണ് .
മറ്റ് അംഗങ്ങൾ : കെ ടി സക്കരിയ , എ എം ശിവദാസൻ , വി പി മുത്തുകുമാർ ,
ഒ ടി രജീഷ് , എ എം ശിശാന്ത് , എ എം വിജയൻ ,
പി കെ ബിജു , മനോഹരൻ നാറാണത്ത് , എ എം സുഭീഷ് കുമാർ ,കെ വി ചന്ദ്രൻ , വി ടി ശ്രീധീഷ് , അനീഷ് നടുക്കണ്ടി , എസ് എം നൗഷാദ് ,
കെ കെ ബാബുരാജ് എന്നിവരാണ്.
പൊതു കാര്യങ്ങളിൽ ഇടപെടാനും സേവനം ചെയ്യാനും രാഷ്ട്രീയവും മറ്റ് ചിന്തകളും മാറ്റി നിർത്തി എല്ലാവരും ഒന്നിച്ച് നിൽക്കാൻ ഒരു വേദി വേണമെന്ന ചിന്തയിലാണ് ജൈത്ര പിറവിയെടുത്തതെന്ന് പ്രസിഡന്റ് എ എം സുരേഷും
കൊങ്ങന്നൂരിലെ ജനങ്ങൾ ഒന്നിച്ച് നിൽക്കുന്നതോടെ ജൈത്രയുടെ സേവനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുമെന്ന് സെക്രട്ടറി
ഇ എം സുലേജും അത്തോളി ന്യൂസിനോട് പറഞ്ഞു. ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട് ഫോൺ:8590811721, 7592910138.