മൂക്കുത്തി കുടുങ്ങി ;യുവതിക്ക് രക്ഷകരായി
കൊയിലാണ്ടി ഫയർ ഫോഴ്സ്
കൊയിലാണ്ടി:യുവതിയുടെ മൂക്കിൽ മൂക്കുത്തി കുടുങ്ങി പരിഭ്രാന്തരായി. മണിക്കൂറുകൾക്ക് ശേഷം യുവതിക്ക് കൊയിലാണ്ടി അഗ്നിരക്ഷാനിലയം രക്ഷകരായി.
പൂക്കാട് സ്വദേശിയായ യുവതിയുടെ മൂക്കിൽ നീര് വന്നതിനെ തുടർന്നാണ് മൂക്കുത്തി അഴിച്ച് മാറ്റാൻ ഫയർ സ്റ്റേഷനിൽ കുടുംബ സഹിതം എത്തിയത്. സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് അരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി മൂക്കുത്തി മുറിച്ചുമാറ്റി.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പിഎം അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം'
ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞ് കുടുംബം വീട്ടിലേക്ക് മടങ്ങി.