മണി മാസ്റ്റർക്ക് യാത്രയയപ്പ്
അത്തോളി : ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്രമോഷൻ ലഭിച്ച് പ്രധാനാധ്യാപകനായി പോകുന്ന കെ എം മണി മാസ്റ്റർക്ക് അത്തോളി മണ്ഡലം കോൺഗ്രസ് സുഹൃദ് സംഘം യാത്രയയപ്പ് നൽകി. കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉപഹാരം കൈമാറി.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുനിൽ കൊളക്കാട് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ അത്തോളി , മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ശാന്തിമാവീട്ടിൽ, സ്കൂൾ പിടിഎ പ്രസിഡണ്ട് സന്ദീപ് കുമാർ,ഡി കെ ടി എഫ് സംസ്ഥാന സെക്രട്ടറി കെ പി ഹരിദാസൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ സുനീഷ് നടുവിലയിൽ, രാജേഷ് കൂട്ടാക്കിൽ , രമേശ് വലിയാറമ്പത്ത്, പി എം പ്രകാശൻ, സി.ലിജിന മൂസ മേക്കുന്നത്ത്, വാസവൻ പൊയിലിൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഇയ്യാങ്കണ്ടി മുഹമ്മദ് , പ്രഫ. കെ ജസ്ലീൽ എന്നിവർ പ്രസംഗിച്ചു. എ. കൃഷ്ണൻ മാസ്റ്റർ സ്വാഗതവും വി.ടി.കെ ഷിജു നന്ദിയും പറഞ്ഞു.