നിപ :സമ്പർക്ക പട്ടികയിൽ ആളുടെ എണ്ണം കൂടാൻ സാധ്യതയെന്ന് മന്ത്രി വീണ ജോർജ്
നിപ :സമ്പർക്ക പട്ടികയിൽ ആളുടെ എണ്ണം കൂടാൻ സാധ്യതയെന്ന് മന്ത്രി വീണ ജോർജ്
Atholi News15 Sep5 min

നിപ :സമ്പർക്ക പട്ടികയിൽ ആളുടെ എണ്ണം കൂടാൻ സാധ്യതയെന്ന് മന്ത്രി വീണ ജോർജ്


ഇന്ന് ഉച്ച കഴിഞ്ഞ് സ്കൂൾ അധികൃതര്യമായി യോഗം ചേരും.



കോഴിക്കോട് :സമ്പർക്ക പട്ടികയിൽ ആളുടെ എണ്ണം കൂടാൻ സാധ്യതയെന്ന് മന്ത്രി വീണ ജോർജ് .

ഒരാൾക്ക് നിപ്പ സ്ഥിരീകരിച്ചതായും കോർപറേഷൻ പരിധിയിലെ ചെറുവണ്ണൂർ സ്വദേശിയായ 39 കാരനാണ് രോഗ ബാധിതനെന്നും മന്ത്രി വ്യക്തമാക്കി 

ആദ്യം മരിച്ച വ്യക്തി നഗരത്തിലെ സ്വകാര്യആശുപത്രിയിൽ എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നയാളാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്.മറ്റൊരു രോഗിക്ക് കൂട്ടിരിപ്പുകാരനായെത്തിയ ആളാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചത് കോഴിക്കോട്ടെ മൊബൈൽ ലാബിൽ പരിശോധിച്ചെതെന്നും

ഒന്നര മണിക്കൂറിൽ 192 സാംപിൾ പരിശോധിക്കാൻ ശേഷിയുണ്ട്ന്നും മന്ത്രി പറഞ്ഞു 


നേരിയ ലക്ഷണങ്ങൾ കണ്ടപ്പോൾ ആ വ്യക്തി തന്നെ ചികിത്സയ്ക്കായി സമീപിച്ചതാണ്.

30 ന് മരിച്ച കള്ളാട് സ്വദേശിയിൽ നിന്ന് കുറേ പേർക്ക് രോഗം ബാധിച്ച സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ ഹൈറിസ്ക് സമ്പർക്കത്തിലെ എല്ലാവരുടെയും സാംപിളുകൾ പരിശോധിക്കും.

ഫോൺ ലൊക്കേഷൻ കൂടി ശേഖരിച്ച് സമ്പർക്ക പട്ടിക തയാറാക്കും.

നിലവിൽ രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും നില തൃപ്തികരമാണ്. 9 വയസ്സുകാരൻ വെന്റിലേറ്ററിൽ തുടരുകയാണ്.  

രോഗവ്യാപന കാലഘട്ടം തിരിച്ചറിഞ്ഞ് കലണ്ടർ തയാറാക്കിയിട്ടുണ്ട്. ബോധവത്കരണം നടത്തുന്നു.

ജാനകിക്കാട് മേഖലയിൽ കാട്ടുപന്നികൾ ചത്തത് പരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വവ്വാൽ ആണ് രോഗ വ്യാപനത്തിനു കാരണമെന്നാണ് നിലവിലെ നിഗമനം എന്നും മന്ത്രി പറഞ്ഞു. വവ്വാലുകളെ പടക്കം പൊട്ടിച്ചും മറ്റും ഓടിക്കാൻ ശ്രമിക്കരുത്. അത്തരം സന്ദർഭങ്ങളിലാണ് രോഗവ്യാപന സാധ്യതയെന്നും പറഞ്ഞു.

ഇന്ന് സ്കൂൾ അധികൃതര്യമായി യോഗം ചേരാനും തീരുമാനിച്ചു 

 സമൂഹ മാധ്യമം വഴി വ്യാജ പ്രചരണം നടത്തിയ ആൾക്കെതിരെ കൊയിലാണ്ടിയിൽ ഒരു കേസ് റജിസ്റ്റർ ചെയ്തതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു വോളന്റിയർമാരുട എണ്ണം നിയന്ത്രിക്കും. ബാഡ്ജ് കൊടുക്കാനും സർവക്ഷി യോഗത്തിൽ തീരുമാനമായി.

Recent News