കൊടശ്ശേരി ഇനി മുതൽ ഹരിത ടൗൺ ; പ്രഖ്യാപനം ചൊവ്വാഴ്ച(21-01-2025)
അത്തോളി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യമ്പയിൻ രണ്ടാം ഘട്ട കർമ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ അങ്ങാടികളും ഹരിത ടൗൺ 'ആയി പ്രഖ്യാപിക്കുന്നു.
അത്തോളിയിൽ ഒന്നാം ഘട്ടം ഹരിത കവലയായി വേളൂർ പ്രഖ്യാപിച്ചു.രണ്ടാം ഘട്ടം ഹരിത ടൗൺ ആയി ചൊവ്വാഴ്ച
രാവിലെ 10.30 ന് കൊടശ്ശേരി അങ്ങാടിയിൽ നടക്കുന്ന ചടങ്ങിൽ ഹരിത ടൗൺ ആയി ഗ്രാമപഞ്ചായത്ത് പ്രഖ്യാപിക്കും.
വൈസ് പ്രസിഡണ്ട് റിജേഷ് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സ്ഥിരം സമിതി അംഗങ്ങളായ എ.എം.സരിത, ഷീബ രാമചന്ദ്രൻ , സുനീഷ് നടുവിലയിൽ, അഞ്ചാം വാർഡ് മെമ്പർ എ.എം.വേലായുധൻ, പതിനഞ്ചാം വാർഡ് മെമ്പർ വാസവൻ പൊയിലിൽ മറ്റ് ഭരണസമിതിയിലെ എല്ലാ മെമ്പർമാരും ,നാട്ടുകാരും, കച്ചവടക്കാരും പങ്കെടുക്കും . കൂടാതെ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പക്ടർ ഫർസത്തിൻ്റെ നേതൃത്വത്തിൽ
കൊടശ്ശേരി അങ്ങാടി ശുചീകരിച്ചു.ശുചീകരണ യജ്ഞത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കാളികളായിരുന്നു.