ദി ബിസിനസ് ക്ലബ്   ഇൻ്റർനാഷണൽ എക്സ്പോ 2024  മെയ് 16 മുതൽ 19 വരെ
ദി ബിസിനസ് ക്ലബ് ഇൻ്റർനാഷണൽ എക്സ്പോ 2024 മെയ് 16 മുതൽ 19 വരെ
Atholi News2 Mar5 min

ദി ബിസിനസ് ക്ലബ് 

ഇൻ്റർനാഷണൽ എക്സ്പോ 2024

മെയ് 16 മുതൽ 19 വരെ



കോഴിക്കോട് : മലബാറിലെ യുവ സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബും 

സൂപ്പർ മാർക്കറ്റ് വെൽഫയർ അസോസിയേഷൻ ഓഫ് കേരള(സ്വാക്ക് ) ജില്ലാ കമ്മിറ്റിയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ( കെ എച്ച് ആർ എ ) ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ടി ബി സി

ഇൻ്റർനാഷണൽ എക്സ്പോ - ഫുഡ് ഫെസ്റ്റ് സൽക്കാർ - 2024.ഒരുങ്ങുന്നു.


കാലിക്കറ്റ് ട്രെയിഡ് സെൻ്ററിൽ

മെയ് 16 മുതൽ 19 വരെ നടക്കുന്ന മെഗാ ഇവൻ്റിൻ്റെ സംഘാടക സമിതി രൂപീകരിച്ചു.


കെ വി സക്കീർ ഹുസൈൻ ( ചെയർമാൻ ) , സുബൈർ കൊളക്കാടൻ, മുസ്ഥഫ വാഴാട്ട് ( വൈസ് ചെയർമാൻമാർ ) , രൂപേഷ് കോളിയോട്ട് ( ജനറൽ കൺവീനർ) എൻ വി അബ്ദുൾ ജബ്ബാർ (കൺവീനർ ) , കെ സി ജാബിർ ( ട്രഷറർ )

കൂടാതെ 12 സബ് കമ്മിറ്റികളും രൂപീകരിച്ചു.


ചക്കോരത്ത് കുളം 

റോട്ടറി യൂത്ത് സെൻ്ററിൽ നടന്ന യോഗത്തിൽ ബിസിനസ് ക്ലബ് പ്രസിഡൻ്റ് എ കെ ഷാജി മൈജി അധ്യക്ഷത വഹിച്ചു. ബിസിനസ് ക്ലബ് 

സെക്രട്ടറി മെഹറൂഫ് മണലൊടി , കെ എം ഹനീഫ, കെ എച്ച് ആർ എ ജില്ലാ സെക്രട്ടറി യു എസ് സന്തോഷ് , സ്വാക്ക് സെക്രട്ടറി കെ സജിത്ത് , കെ എച്ച് ആർ എ ട്രഷറർ ബഷീർ ചിക്കീസ് , അബ്ദുൽ ജലീൽ മെറാൾഡ എന്നിവർ പ്രസംഗിച്ചു.

Tags:

Recent News