അത്തോളി കൊങ്ങന്നൂർ ആനപ്പാറ റോഡിൽ അപകട ഭീഷണി ഉയർത്തി വൻ കുഴി ',ദുരിതം ഇതു വഴി യാത്ര
അത്തോളി കൊങ്ങന്നൂർ ആനപ്പാറ റോഡിൽ അപകട ഭീഷണി ഉയർത്തി വൻ കുഴി ',ദുരിതം ഇതു വഴി യാത്ര
Atholi News15 Jul5 min

അത്തോളി കൊങ്ങന്നൂർ ആനപ്പാറ റോഡിൽ അപകട ഭീഷണി ഉയർത്തി വൻ കുഴി ',ദുരിതം ഇതു വഴി യാത്ര 

അത്തോളി :കൊങ്ങന്നൂർ ആനപ്പാറ റോഡിൽ

അപകട ഭീഷണി ഉയർത്തി

വൻ കുഴി രൂപപ്പെട്ടു ഇതോടെ ഇതു വഴി യാത്ര ദുർഘടമായി.

പുളിശ്ശേരി താഴത്ത് റോഡിൽ മഴ വെള്ളം ഒഴുകിപ്പോവാനായി നിർമ്മിച്ച ഡിപ്പാണ് ഇപ്പോൾ വൻകുഴിയായി മാറിയത്.

കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ വൻതോതിൽ വെള്ളത്തിൻ്റെ ഒഴുക്ക് കൂടിയതാണ് കുഴിയുടെ ആഴം വർധിക്കാൻ കാരണം.ഇവിടെ ഇരുചക്ര വാഹനങ്ങളും കാൽ നടയാത്രക്കരും അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാകുന്നു.

അപകട മുന്നറിയിപ്പിനായി നാട്ടുകാർ ഈ കുഴിയിൽ മരച്ചില്ലകളും മറ്റും വെച്ചിരിക്കുകയാണ് രാത്രികാലങ്ങളിൽ ഇവ മൂല അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Recent News