തലക്കുളത്തൂർ സി എം എം എച്ച് എസ് എസിന് എൻഎസ്എസ് പുരസ്കാരം
തലക്കുളത്തൂർ സി എം എം എച്ച് എസ് എസിന് എൻഎസ്എസ് പുരസ്കാരം
Atholi News5 Jul5 min

തലക്കുളത്തൂർ സി എം എം എച്ച് എസ് എസിന് എൻഎസ്എസ് പുരസ്കാരം


തലക്കുളത്തൂർ : കഴിഞ്ഞ വർഷത്തെ മികച്ച യൂണിറ്റ് തല പ്രവർത്തനങ്ങൾക്കുള്ള കോഴിക്കോട് ജില്ലാ പുരസ്‌കാരം തലക്കുളത്തൂർ സി എം എം ഹയർ സെക്കന്ററി എൻഎസ്എസിന് ലഭിച്ചു. നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ പുരസ്‌കാരം സമർപ്പിച്ചു. സന്നദ്ധ സേവന പ്രവർത്തനം പാലിയേറ്റീവ് പ്രവർത്തനം ജൈവ കൃഷി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു കൊണ്ടാണ് യൂണിറ്റ് മികച്ച നേട്ടം കരസ്ഥമാക്കിയത്. 

എൻ എസ്. എസ് പ്രോഗ്രാം കോർഡിനേറ്റർ ഇ.രാധിക, അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ ലസിത മനോമോഹൻ, ഇ. മമത എന്നിവരുടെ മാർഗദർശനങ്ങളിൽ വളണ്ടിയർമാരുടെ മികവുറ്റ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിലേക്കു വിദ്യാലയത്തെ നയിച്ചത്.

Recent News