വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധം
യൂത്ത് ലീഗ് പന്തം കൊളുത്തി പ്രകടനം നടത്തി
അത്തോളി: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ് ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അത്തോളിയിൽ പന്തം' കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.അത്താണിയിൽ നടന്ന സമാപന യോഗം
മുസ് ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഫൈസൽ ഏറോത്ത് അധ്യക്ഷനായി.
.വി.പി ഷാനവാസ്,ജാഫർ കൊട്ടാരോത്ത്, നദീർ തോരായി, തെൻസീൽ പറക്കുളം, ആഷിഖ് കൂമുള്ളി സംസാരിച്ചു.
ചിത്രം: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ അത്തോളിയിൽ നടന്ന മുസ് ലിം യൂത്ത് ലീഗ് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം