ശ്രീ ഗോവിന്ദനല്ലൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം :
സംഗീതോത്സവവും ആദരവും
അത്തോളി:അത്തോളി ശ്രീ ഗോവിന്ദനല്ലൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടന്ന സ്വാമി ഗുരുവരാനന്ദ സംഗീതോത്സവം സംഗീതജ്ഞൻ സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം രക്ഷാധികാരി കൃഷ്ണൻ കൊല്ലോത്ത് അധ്യക്ഷനായി. ഗുരുവായൂർ ദേവസ്വം സോപാന സംഗീതജ്ഞനായി നിയമിതനായ നന്ദ കിഷോർ കുന്നത്തിനെ സുനിൽ മാസ്റ്റർ പൊന്നാട ചാർത്തി ആദരിച്ചു. ടി.കെ ഭാസ്കരൻ,ടി.ഒ ഷിബു സംസാരിച്ചു.
ചിത്രം:അത്തോളി ശ്രീ ഗോവിന്ദനല്ലൂർ ഉത്സവാഘോഷ സംഗീതോത്സവത്തിൽ നന്ദകിഷോർ എടക്കോത്തിനെ സുനിൽ മാസ്റ്റർ തിരുവങ്ങൂർ ആദരിക്കുന്നു