നാടക് ബാലുശ്ശേരി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
ബാലുശ്ശേരി :കേരളത്തിലെ നാടകപ്രവർത്തകരുടെ സംഘടന 'നാടകി 'ൻ്റെ ബാലുശ്ശേരി മേഖല മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു.
നാടക് സംസ്ഥാന കമ്മിറ്റി അംഗം തങ്കയം ശശികുമാർ ഉൽഘാടനം ചെയ്തു. പ്രമുഖ നാടകകൃത്ത് എം കെ രവിവർമ്മ ചലച്ചിത്ര - നാടക നടി സരസ ബാലുശ്ശേരിയ്ക്ക് മെമ്പർഷിപ്പ് പുതുക്കി നൽകി.ജില്ല കമ്മിറ്റി അംഗം ബിജു രാജഗിരി, മേഖല സെക്രട്ടറി സുനിൽ കൂമുള്ളി, പ്രസിഡണ്ട് എൻ പ്രകാശൻ, വേലായുധൻ വിക്ടറി എന്നിവർക്ക് മെമ്പർഷിപ്പ് വിതരണം ചെയ്തു.
മെമ്പർഷിപ്പ് പ്രവർത്തനം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്
സുനിൽ കുമുള്ളി -ഫോൺ 9746720801,
എൻ.പ്രകാശൻ -
9847355506
അജുലാൽ-
9946916853