മേക് 7 മികച്ച ആരോഗ്യ കൂട്ടായ്മ :
തിരുത്തി സി പി എം ജില്ല സെക്രട്ടറി പി.മോഹനൻ മാസ്റ്റർ
കോഴിക്കോട് :മെക് സെവനെതിരെ അല്ല താൻ തളിപ്പറമ്പിൽ പറഞ്ഞതെന്ന് സി പി എം ജില്ല സെക്രട്ടറി പി മോഹനൻ മാസ്റ്റർ.പൊതു ഇടങ്ങളിൽ വർഗീയ ശക്തികൾ നുഴഞ്ഞുകയറുന്നതിനെതിരായ ജാഗ്രത നിർദേശമായിരുന്നു അത്.രാഷ്ട്രീയ- മത ചിന്തകൾക്ക് അതീതമായ പൊതുഇടമാണ് മെക് സെവൻ.ഇത്തരം ഇടങ്ങളിൽ പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി, ആർഎസ്എസ് തുടങ്ങിയ സംഘടനകൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ട് എന്ന അഭിപ്രായമാണ് ഉദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.ആരോഗ്യ സംരക്ഷണത്തിനുള്ള കൂട്ടായ്മകൾ നല്ലതാണെന്നും മോഹനൻ മാസ്റ്റർ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.മേക് 7 കൂട്ടായ്മക്കെതിരെ പി മോഹൻ മാസ്റ്റർ ആയിരുന്നു ആദ്യം രംഗത്ത് വന്നത്. പിന്നാലെ കാന്തപുരം വിഭാഗവും എത്തി. വിമർശനം ബി ജെ പി യും ഏറ്റെടുത്തു.അതിനിടെ മേക് 7 നെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണവും തുടങ്ങിയിരുന്നു.മൂന്ന് ദിവസങ്ങളിലായി പത്ര- ദൃശ്യ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഈ വിഷയം സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.മന്ത്രി മുഹമ്മദ് റിയാസ് മേക് 7 ന് ആശംസകൾ നൽകിയ കാർഡ് ഇതിനകം വൈറലായി. ഐ എൻ എൽ നേതാവും മുൻ മന്ത്രിയുമായ അഹമദ് ദേവർ കോവിൽ അനുകൂല നിലപാട് വ്യക്തമാക്കി.