കാപ്പാട് ഇന്ന് കലാശക്കൊട്ട് ;എച്ച് എച്ച് എസ് -  പൊയിൽക്കാവും എച്ച് എസ് - തിരുവങ്ങൂരും  യു പി - ആന്തട
കാപ്പാട് ഇന്ന് കലാശക്കൊട്ട് ;എച്ച് എച്ച് എസ് - പൊയിൽക്കാവും എച്ച് എസ് - തിരുവങ്ങൂരും യു പി - ആന്തട്ട ജി യു പി എസും എൽ പി - ശ്രീരാമനന്ദ സ്കൂളും മുന്നേറുന്നു
Atholi News7 Nov5 min

കാപ്പാട് ഇന്ന് കലാശക്കൊട്ട് ;എച്ച് എച്ച് എസ് - 

പൊയിൽക്കാവും എച്ച് എസ് - തിരുവങ്ങൂരും 

യു പി - ആന്തട്ട ജി യു പി എസും എൽ പി - ശ്രീരാമനന്ദ സ്കൂളും മുന്നേറുന്നു



ആവണി എ എസ് 


തിരുവങ്ങൂർ : നാല് നാൾ കാപ്പാട് തീരത്ത് അരങ്ങുണർത്തിയ കലയുടെ മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും.

കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന കാപ്പാട് ഇലാഹിയ ഹയർ സെക്കൻഡറി സ്കൂളും പരിസരവും മൂന്നാം ദിനം രാത്രിയും സമാപന ദിവസം പകലും എല്ലാ വേദികളിലും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

നിലവിലെ റിപ്പോർട്ട് അനുസരിച്ച് എച്ച് എച്ച് എസ് - വിഭാഗത്തിൽ പൊയിൽക്കാവും എച്ച് എസ് - തിരുവങ്ങൂരും 

യു പി - ആന്തട്ട ജി യു പി എസും എൽ പി - ശ്രീരാമനന്ദ സ്കൂളും മുന്നേറ്റം തുടരുന്നു.

സമാപന ദിവസമായ ഇന്ന് 8 വേദികളിലാണ് മത്സരം

രാവിലെ എച്ച് എസ് വിഭാഗം നാടൻ പാട്ട് മത്സരത്തോടെ ആരംഭിച്ചു. ഇന്നലെ രാത്രിയിൽ ഒപ്പന - കോൽക്കളി മത്സര വേദികളിൽ ജനപങ്കാളിത്വം ഏറെ ശ്രദ്ധേയമായി. 

news image

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ലക്കായി പോരാടുന്നവരെ കാണാൻ വലിയ ജനസാഗരം രണ്ട് വേദികളിലേക്കും ഒഴുകിയെത്തി. പരാതികൾ ഒന്നും ഇല്ലാതെ മത്സരങ്ങൾ പൂർത്തിയാക്കുന്നതിൻ്റെ സന്തോഷം ഭാരവാഹികൾ പങ്കുവെച്ചു. ആദിവാസി കലാരൂപങ്ങൾ മത്സര ഇനമായെത്തുന്ന ഇന്ന് വേദിയിൽ കൗതുകത്തോടെ പരിപാടി ആസ്വദിക്കുന്നവരെയാണ് കാണാനായത്.

news image

ഉച്ച കഴിഞ്ഞ് വേദി 2 ൽ തിരുവാതിരക്കളിയും ജന പങ്കാളിത്തം പ്രതീക്ഷിക്കാം. വൈകീട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. സമ്മാന വിതരണം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിക്കും.

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ഷീല അധ്യക്ഷയാകും. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്

ബിന്ദു രാജൻ , ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി അജിത , പന്താലയനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, സ്ഥിരം സമിതി അധ്യക്ഷ സന്ധ്യ ഷിബു, ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് , വാർഡ് മെമ്പർമാരായ ഷബ്ന ഉമ്മാരിയിൽ , അജ്നഫ് കാച്ചിയിൽ , സി കെ രാജ ലക്ഷ്മി , പി ശിവദാസൻ ,

എം കെ മമ്മദ് കോയ , അബ്ദുല്ല കോയ വലിയാണ്ടി , 

വത്സല പുല്ല്യേത്ത് , സ്വാഗത സംഘം ജനറൽ കൺവീനർ ഇ കെ ഷൈനി , എ ഇ ഒ എം കെ മഞ്ജു, മുൻ മന്ത്രി പി കെ കെ ബാവ, പി ടി എ പ്രസിഡണ്ട് കെ പി റിസാന, എച്ച് എം ഫോറം കൺവീനർ എൻ.ഡി പ്രജീഷ് , അധ്യാപക സംഘടന പ്രതിനിധികൾ,  തുടങ്ങിയവർ പങ്കെടുക്കും.

news image

പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ എസ് നിഷാന്ത് സ്വാഗതവും ട്രോഫി കമ്മിറ്റി കൺവീനർ ബി എൻ ബിന്ദു നന്ദിയും പറയും.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec